അബുദാബി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പ് ഈജിപ്തിലെ സാന്നിധ്യം വിപുലീകരിക്കുന്നു. ഈജിപ്ത് സർക്കാരുമായി ചേർന്നുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി നാല് പുതിയ ഹൈപ്പർമാർക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്.
ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഇത് വ്യക്തമാക്കിയത്.
ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയതായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം. നിലയിൽ മൂന്ന് ഹൈപ്പർമാർക്കറ്റുകളാണ് തലസ്ഥാനമായ കെയ്റോവിൽ ലുലുവിനുള്ളത്. സംയുക്ത പദ്ധതിയുടെ ഭാഗമായുള്ള ഹൈപ്പർമാർക്കറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
2023 രണ്ടാം പാദത്തിൽ ഹൈപ്പർമാർക്കറ്റുകൾ പ്രവർത്തന സജ്ജമാകും. പിരമിഡ് നഗരമായ ഗിസ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പുതിയ ഹൈപ്പർമാർക്കറ്റുകൾ തുടങ്ങുന്നത്.
ഈജിപ്തിലെ ഇ-കോമോഴ്സ് പ്രവർത്തനങ്ങൾ അടുത്തമാസം ആരംഭിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു,
ലുലു ബഹറൈൻ - ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസേഫ ഖുറേഷി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.