ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷയുടെ ഫലം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ നേടി. ആകെ 685 ഉദ്യോഗാര്‍ഥികളാണ് യോഗ്യതാ പട്ടികയില്‍ ഇടം നേടിയത്.
ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മയും രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗാമിനി സിംഗ്ല, ഐശ്വര്യ വര്‍മ്മയും നേടി. ഉത്കര്‍ഷ് ദ്വിവേദി, യക്ഷ് ചൗധരി, സമ്യക് എസ് ജയിന്‍, ഇഷിത റാതി, പ്രീതം കുമാര്‍, ഹര്‍കീരത് സിംഗ് എന്നിവരാണ് പത്തു വരെയുള്ള റാങ്കുകളില്‍ ഉള്ളത്.
മലയാളിയായ ദിലീപ് കെ കൈനികര ഇരുപത്തിയൊന്നാം റാങ്ക് നേടി. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ.വിയ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് - 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.