കാഴ്ച്ച കുറയുന്നു: വെട്ടിപ്പിടിച്ചതൊക്കെ കാണാന്‍ ജീവിതം ബാക്കിയില്ല: പുടിന് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്ന് റഷ്യന്‍ ചാരസംഘടന മുന്‍ ഏജന്റ്

കാഴ്ച്ച കുറയുന്നു: വെട്ടിപ്പിടിച്ചതൊക്കെ കാണാന്‍ ജീവിതം ബാക്കിയില്ല: പുടിന് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്ന് റഷ്യന്‍ ചാരസംഘടന മുന്‍ ഏജന്റ്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യ സ്ഥിതി അതിരൂക്ഷമാകുന്നതിന്റെ സൂചനകള്‍ പുറത്തുവിട്ട് റഷ്യന്‍ ചാരസംഘടനയുടെ മുന്‍ ഏജന്റ്. ശരീരത്തില്‍ അതിവേഗം വ്യാപിക്കുന്ന കാന്‍സറിന്റെ വളര്‍ച്ച രക്തകോശങ്ങളെ ഏറെക്കുറെ പൂര്‍ണമായി ബാധിച്ചു കഴിഞ്ഞെന്നും അദ്ദേഹത്തിന്റെ കാഴ്ച്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റഷ്യയുടെ ചാരസംഘടനയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫ് ദി റഷ്യന്‍ ഫെഡറേഷന്‍ (എഫ്എസ്ബി) മുന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യശാസ്ത്രത്തിന്റെ പരിധികള്‍ക്കപ്പുറം രോഗം വളര്‍ന്നതിനാല്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പുടിന് ആയുസ് കാണുന്നില്ലെന്നാണ് മുന്‍ എഫ്എസ്ബി ഏജന്റ് ബോറിസ് കാര്‍പിച്‌കോവിന്റെ വെളിപ്പെടുത്തല്‍. ഇടയ്ക്കിടെ കഠിനമായ തലവേദന പുടിന് അനുഭവപ്പെടാറുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സംസാരിക്കേണ്ട കാര്യങ്ങള്‍ പേപ്പറില്‍ വലിയ അക്ഷരത്തില്‍ എഴുതിയാണ് നല്‍കുന്നത്. ഒരു പേപ്പറില്‍ രണ്ട് വരി മാത്രമാണ് പുടിന് വായിക്കാവുന്ന രീതിയില്‍ എഴുതാനാവു. ഇതാണ് അദ്ദേഹത്തിന്റെ കാഴ്ചശക്തി ഗുരുതരമായി കുറയുന്നതിന്റെ തെളിവുകളായി അദ്ദേഹം നിരത്തുന്നത്.



കാഴ്ച നഷ്ടമാകുന്ന വിവരം അറിയാമെങ്കിലും കണ്ണട ധരിക്കാന്‍ പുടിന്‍ തയ്യാറാകുന്നില്ല. പല സമയങ്ങളിലും പുടിന്റെ കൈകാലുകള്‍ അനിയന്ത്രിതമായി വിറയ്ക്കാറുണ്ടെന്നും ബോറിസ് കാര്‍പിച്‌കോവ് വെളിപ്പെടുത്തി. എന്നാല്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് അഭ്യൂഹങ്ങള്‍ നിഷേധിച്ചു. പുടിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും ലാവ്റോവ് പറഞ്ഞു.

പുടിന്റെ ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങള്‍ തള്ളി അംബാസഡര്‍ ആന്ദ്രേ കെലിനും രംഗത്തുവന്നു. ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ പങ്കുവയ്ക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് അവര്‍ പറഞ്ഞു. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍ വിരലുകള്‍ തടവുന്നതും മുന്നോട്ട് ആഞ്ഞ് ഇരിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഒരു വെര്‍ച്വല്‍ മീറ്റിംഗില്‍ പങ്കെടുത്ത പുടിന്റെ മുഖത്ത് വീക്കം കാണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.



പാര്‍ക്കിന്‍സണ്‍സ് രോഗവും ക്യാന്‍സറും പുടിനെ ബാധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. മേയ് 12ന് പുലര്‍ച്ചയോടെ വയറ്റിലെ ഫ്‌ളൂയിഡ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പുടിന്‍ വിധേയമായിരുന്നു. അര്‍ബുദ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പുടിന്‍ അധികാര കൈമാറ്റത്തിനൊരുങ്ങുന്നതായും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.