ന്യൂയോര്‍ക്കിലെ കത്തോലിക്ക പള്ളിയുടെ സക്രാരി മോഷ്ടിച്ചു; വിശുദ്ധ വസ്തുക്കള്‍ വാരിവിതറി, മാലാഖമാരുടെ പ്രതിമയില്‍ നിന്നും തല അറുത്തു മാറ്റി

ന്യൂയോര്‍ക്കിലെ കത്തോലിക്ക പള്ളിയുടെ സക്രാരി മോഷ്ടിച്ചു; വിശുദ്ധ വസ്തുക്കള്‍ വാരിവിതറി, മാലാഖമാരുടെ പ്രതിമയില്‍ നിന്നും തല അറുത്തു മാറ്റി

ന്യൂയോര്‍ക്ക്: യു.എസിലെ കത്തോലിക്ക പള്ളിയില്‍നിന്ന് സക്രാരി മോഷണം പോയി. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ സെന്റ് അഗസ്റ്റിന്‍ കത്തോലിക്ക പള്ളിയിലാണ് സംഭവം. രണ്ടു മില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന സക്രാരിയാണ് കളവുപോയത്. സംഭവത്തില്‍ ന്യൂയോര്‍ക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടവക വികാരി ഫാദര്‍ ഫ്രാങ്ക് ടുമിനോ കഴിഞ്ഞ 28ന് ഉച്ചയോടെയാണ് മോഷണം കണ്ടെത്തിയത്. കഴിഞ്ഞ 26-നും 28-നും ഇടയിലാണ് സക്രാരി കളവുപോയതെന്ന് കരുതുന്നു. സക്രാരിയിലുള്ള വിശുദ്ധവസ്തുക്കള്‍ അള്‍ത്താരക്കുചുറ്റും ചിതറിക്കിടക്കുകയായിരുന്നുവെന്നു
ബ്രൂക്ക്‌ലിന്‍ രൂപത അറിയിച്ചു.

'ഇത് നിരാശാജനമാണെന്ന് ഫാ. ടുമിനോ പറഞ്ഞു. സഭയുടെ ആരാധനയുടെ കേന്ദ്രബിന്ദു എന്നത് ക്രിസ്തുവിന്റെ ശരീരമായ വിശുദ്ധ കുര്‍ബാനയാണ്. നമ്മുടെ പള്ളിയുടെ ഏറ്റവും പരിപാവനമായ സ്ഥലത്ത് ഒരു മോഷ്ടാവ് പ്രവേശിച്ചുവെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. ഇത് അനാദരവിന്റെ ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



സക്രാരിയുടെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള മാലാഖയുടെ പ്രതിമയുടെ തല അറുത്ത നിലയിലും കണ്ടെത്തി.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച, ചരിത്രപരമായും കലാപരമായും മൂല്യമുള്ള സക്രാരിക്ക് പകരംവെക്കാന്‍ മറ്റൊന്നില്ല എന്നാണ് ബ്രൂക്ക്ലിന്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 18 കാരറ്റ് സ്വര്‍ണത്തിലാണ് സക്രാരി നിര്‍മിച്ചത്. ചുറ്റും രത്നങ്ങള്‍ പതിച്ചിട്ടുണ്ട്.

മോഷണത്തിന് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചതായും കാമറ ഉള്‍പ്പെടെയുള്ള സെക്യൂരിറ്റി സംവിധാനങ്ങളും തകര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. അള്‍ത്താരയിലുണ്ടായിരുന്ന അലമാരയും വെട്ടിത്തുറന്നിട്ടുണ്ട്. എന്നാല്‍ അതില്‍ ഒന്നുമില്ലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.