കൊല്‍ക്കത്ത: ഗായകന്‍ കെ.കെയെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍. കെ.കെ കുഴഞ്ഞുവീണ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
കെ.കെയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കെ.കെയുടെ ഹൃദയത്തില്‍ ബ്ലോക്കുകളുണ്ടായിരുന്നുവെന്നും ഏറെ നാളായി ഹൃദ്രോഗ ബാധിതനായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം, ഹൃദയ സ്തംഭനമാണ് ഗായകന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊല്‍ക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.