ഉംറയ്ക്കായി സൗദി അറേബ്യ ഇ വിസ സംവിധാനം ഒരുക്കുന്നു

ഉംറയ്ക്കായി സൗദി അറേബ്യ ഇ വിസ സംവിധാനം ഒരുക്കുന്നു

സൗദി അറേബ്യ: ഉംറ നിർവ്വഹിക്കാനായി രാജ്യത്തെത്തുന്നവർക്ക് ഇലക്ട്രോണിക് വിസ സേവനം ആരംഭിക്കുന്നതായി സൗദി അറേബ്യ. 24 മണിക്കൂറിനുള്ളില്‍ ഇ വിസ സൗകര്യം ലഭ്യമാക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ തവാഫിഖ് അല്‍ റബിയ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാം.

തീർത്ഥാ‍ടകരുടെ സൗകര്യം മുന്‍നിർത്തിയാണ് ഇ വിസ സൗകര്യം ഏർപ്പെടുത്തുന്നത്. ഈ വർഷം പത്ത്ലക്ഷം പേർ ഹജ്ജിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് തീർഥാടകരുടെ ആരോഗ്യം ഉറപ്പാക്കാൻ മന്ത്രാലയവും മറ്റ് അനുബന്ധ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് സ്മാർട് കാർഡ് ഈ വർഷം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തീർത്ഥാടനത്തിനെത്തുന്നവർക്ക് ആരോഗ്യമാർഗനിർദ്ദേശങ്ങള്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിയിട്ടുണ്ട്. ഹജ്ജ് യാത്രക്കാരുടെ പ്രായം 65 വയസ്സിന് താഴെയായിരിക്കണം, കോവിഡിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തിരിക്കണം, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റ് സമർപ്പിക്കണമെന്നുളളതാണ് പ്രധാന നിർദ്ദേശങ്ങള്‍. സ്വകാര്യ ഏവിയേഷൻ ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ വിമാന കമ്പനികൾക്കും സർക്കുലർ നല‍്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.