യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഷാ‍ർജ അജ്മാന്‍ ഭരണാധികാരികളെ സന്ദർശിച്ചു

യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഷാ‍ർജ അജ്മാന്‍ ഭരണാധികാരികളെ സന്ദർശിച്ചു

ആബിദാബി: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ സന്ദർശിച്ചു. ഷാ‍ർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഷാർജ അല്‍ ബാദി കൊട്ടാരത്തിലെത്തായാണ് അദ്ദേഹം കണ്ടത്. 


അജ്മാന്‍ റൂളേഴ്സ് കോർട്ടില്‍ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുമായും ഷെയ്ഖ് മുഹമ്മദ് കൂടികാഴ്ച നടത്തി. സാഹോദര്യബന്ധം പുതുക്കുന്നതിന്‍റെ ഭാഗമായാണ് സുപ്രീം കൗണ്‍സില്‍ അംഗങ്ങളുമായി കൂടികാഴ്ച നടത്തി. 

പൗരന്മാർക്ക് യുഎഇ മുന്‍ഗണന നല്‍കുമെന്നും രാജ്യത്തിന്‍റെ സുസ്ഥിരതയും വികസനവുമാണ് എന്നും ലക്ഷ്യമിടുന്നതെന്നും ഭരണാധികാരികള്‍ കൂടികാഴ്ചയില്‍ അടിവരയിട്ടു.
അതേസമയം, ഖസ്ർ അല്‍ ദൈദില്‍ പൗരന്മാരെയും അദ്ദേഹം കാണുന്നുണ്ട്. വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കൂടികാഴ്ച അനുവദിച്ചിട്ടുളളത്. 

അല്‍ ദൈദ് ക്ലബില്‍ രജിസ്ട്രർ ചെയ്ത് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുകയും ചെയ്ത് സന്ദർശനത്തിന് അനുമതി തേടാം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.