ബ്രിട്ടണ്‍: റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ഉക്രെയ്‌നിലേക്ക് തങ്ങളുടെ ആദ്യത്തെ ദീര്‍ഘദൂര മിസൈലുകള്‍ ഉടന്‍ അയയ്ക്കുമെന്ന് ബ്രിട്ടണ്‍ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് വ്യക്തമാക്കി. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളൊഡിമര്‍ പുടിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ആയുധങ്ങള്‍ കൈമാറാനുള്ള തീരുമാനത്തില്‍ ബ്രിട്ടണ്‍ എത്തിയത്.
എം 270 എന്ന മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സംവിധാനമാണ് ഉക്രെയ്‌ന് നല്‍കുന്നത്. എത്രയെണ്ണം നല്‍കുമെന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. ആദ്യഘട്ടത്തില്‍ മൂന്ന് യൂണിറ്റ് നല്‍കും. ദീര്‍ഘദൂര പ്രഹരശേഷിയുള്ള റോക്കറ്റുകള്‍ നല്‍കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇംഗ്ലണ്ടും ആയുധ സാഹയമെത്തിക്കുന്നത്.
ഒരേസമയം 12 റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ ശേഷിയുള്ളതാണ് എം 270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സംവിധാനം. 80 കിലോമീറ്റര്‍ ദൂരത്തിലുള്ള ശത്രുക്കളെ വരെ നിഗ്രഹിക്കാനുള്ള ശേഷിയുണ്ട്. റഷ്യയുടെ അതിമാരക മിസൈലുകളെ ചെറുക്കാന്‍ ഇതിനു കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം മാരകശേഷിയുള്ള ആയുധങ്ങള്‍ ഉക്രെയ്‌നു നല്‍കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം പുടിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു മറുപടിയായി ഉക്രെയ്‌നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിടുമെന്ന ഭീഷണിയുമായി പുടിന്‍ രംഗത്തെത്തി.
ഇവാനോവോ പ്രവിശ്യയില്‍ റഷ്യന്‍ ആണവായുധ സേന അഭ്യാസപ്രകടനങ്ങള്‍ നടത്തിയതായി പ്രതിരോധമന്ത്രാലയങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തോളം റഷ്യന്‍ സൈനികരും ബാലിസ്റ്റിക് മിസൈല്‍വാഹക വിമാനങ്ങളും അടക്കം നൂറോളം വാഹനങ്ങള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.