പ്രവാസികൾക്കായി ഓൺലൈൻ മത്സരങ്ങളുമായി പാലാ രൂപത; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25

പ്രവാസികൾക്കായി ഓൺലൈൻ മത്സരങ്ങളുമായി പാലാ രൂപത; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25

കോട്ടയം: പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടുമുള്ള പാലാ രൂപതാംഗങ്ങളായ പ്രവാസികൾക്കും പ്രവാസി റിട്ടേണീസിനുമായി ഓൺലൈൻ മത്സരങ്ങൾ നടത്തുന്നു.

ജൂലൈ 30 ന് നടക്കുന്ന "ഗ്ലോബൽ മീറ്റ് "നോടനുബന്ധിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മൽസരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് മൽസരങ്ങളുടെ നിബന്ധനകളുടെ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കുകളിൽ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 25.

മത്സരങ്ങളും നിബന്ധനകളും

സീനിയർസ് - (പതിനെട്ടും അതിനുമുകളിൽ പ്രായമുള്ളവരും)

1. ഉപന്യാസ മത്സരം

വിഷയം: "ആഗോള കത്തോലിക്കാ സഭയിൽ സിറോമലബാർ സഭയുടെ പ്രസക്തി". രചനകൾ ഒന്നര പേജിൽ കുറയാതെയും നാലു പേജിൽ കൂടാതെയും ആയിരിക്കണം, രചനകൾ പൂർണമായും ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം, പേജുകൾ നമ്പർ ഇട്ട് കൃത്യതയോടെയും വ്യക്തതയോടെയും സ്കാൻ ചെയ്ത് ഗൂഗിൾ ഫോമിൽ അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്.
മത്സരാർത്ഥികൾ https://forms.gle/qDuAoxFWUGPyLC4w7 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.

2. കവിതാ രചനാ മത്സരം

വിഷയം: ഭാരത സഭയുടെ സഹന സൂനം:
വി. അൽഫോൻസാമ്മ.
കവിത 48 വരിയിൽ കൂടാൻ പാടില്ല, രചനകൾ പൂർണമായും ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം, കവിത
ഗൂഗിൾ ഫോമിൽ അപ്പ്‌ലോഡ് ചെയ്യണം.
അപേക്ഷിക്കാനുള്ള ലിങ്ക് : https://forms.gle/6Yj4aKNmy3hZEwJW8

3. ക്രിസ്തീയ ഭക്തിഗാന മത്സരം.

പശ്ചാത്തല സംഗീതം പാടുള്ളതല്ല, വീഡിയോ നാല് മിനിറ്റിൽ കൂടാൻ പാടില്ല,
എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല, വീഡിയോ 100 എംബിയിൽ കൂടാൻ പാടില്ല. വീഡിയോ ഹൊറിസോണ്ടൽ ആയി ഷൂട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക.
അപേക്ഷിക്കാനുള്ള ഗൂഗിൾ ഫോം: https://forms.gle/G4Md8hSFfR6h9Cox5

ജൂനിയർസ് ( 12 മുതൽ 17 വരെ പ്രായം )

1.പ്രസംഗ മത്സരം

വിഷയം: അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ (മര്‍ക്കോസ്‌ 16 : 15).
പ്രസംഗം മലയാളത്തിലോ ഇംഗ്ലീഷിലോ ആകാവുന്നതാണ്, നാലു മിനിറ്റിൽ കൂടുതൽ ദൈർഘ്യം പാടുള്ളതല്ല, വീഡിയോ 100 എംബിയിൽ കൂടാൻ പാടില്ല, വീഡിയോ ഹൊറിസോണ്ടൽ ആയി ഷൂട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക, എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല. ഗൂഗിൾ ഫോമിൽ വീഡിയോ അയക്കണം.
https://forms.gle/U5axiYHBGeiySrLX9 ഈ ലിങ്കിൽ അപേക്ഷിക്കാം.

2. ചിത്രരചനാ മത്സരം:

വിഷയം :കൊടുംകാറ്റിനെ ശാന്തമാക്കുന്ന ഈശോ. ( മത്തായി: 8- 23:27)
ചിത്രം വരയ്ക്കേണ്ടത് A4 സൈസ് പേപ്പറിൽ ആയിരിക്കണം, കളർ ചെയ്യുന്നതിനായി വാട്ടർ കളർ ആയിരിക്കണം ഉപയോഗിക്കേണ്ടത്, വരച്ച ചിത്രം വ്യക്തമായി സ്കാൻ ചെയ്ത് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷകൾ സമർപ്പിക്കാൻ: https://forms.gle/hFrCZ4jf2a1Vb9y18.

3. ക്രിസ്തീയ ഭക്തിഗാന മത്സരം

പശ്ചാത്തല സംഗീതം പാടുള്ളതല്ല, വീഡിയോ നാല് മിനിറ്റിൽ കൂടാൻ പാടില്ല. എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല, വീഡിയോ 100 എംബിയിൽ കൂടാൻ പാടില്ല, വീഡിയോ Horizontal ആയി ഷൂട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക.
അപേക്ഷകൾ അയക്കാനുള്ള ഗൂഗിൾ ഫോം: https://forms.gle/gch8F3ZM4XiQncHR7.

സബ് ജൂനിയർസ് (11വയസ് വരെ)

1. കളറിങ് കോമ്പറ്റിഷൻ

മത്സരത്തിനു വേണ്ടിയുള്ള ചിത്രം https://drive.google.com/file/d/1RxHpZV6nYqD-CcM8a94Nqd6E-BVzJuxG/view?usp=sharing ഈ ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതാണ്, ചിത്രം A4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്തതിനുശേഷം ക്രയോൺസ് ഉപയോഗിച്ച് കളർ ചെയ്യേണ്ടതാണ്, കളർ ചെയ്ത ചിത്രം സ്കാൻ ചെയ്ത് ഈ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
മത്സരാർത്ഥികൾ https://forms.gle/o7q4ucSwaFcM3xhc6 ഈ ലിങ്കിൽ അപേക്ഷിക്കാം.

2. പ്രസംഗ മത്സരം

വിഷയം : ഈശോ എന്റെ രക്ഷകൻ
പ്രസംഗം മലയാളത്തിലോ ഇംഗ്ലീഷിലോ ആകാവുന്നതാണ്, മൂന്ന് മിനിറ്റിൽ കവിയരുത്. എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല, വീഡിയോ 100 എംബിയിൽ കൂടാൻ പാടില്ല, വീഡിയോ ഹൊറിസോണ്ടൽ ആയി ഷൂട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക.
അപേക്ഷ അയക്കാനുള്ള ഗൂഗിൾ ഫോം:
https://forms.gle/RELKKUE6rLVa7ptE8.

3. മരിയ ഭക്തിഗാന മത്സരം

പശ്ചാത്തല സംഗീതം പാടുള്ളതല്ല, വീഡിയോ നാല് മിനിറ്റിൽ കവിയരുത്, എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല, വീഡിയോ 100 എംബി lയിൽ കൂടാൻ പാടില്ല, വീഡിയോ ഹൊറിസോണ്ടൽ ആയി ഷൂട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക.
അപേക്ഷകൾ https://forms.gle/vL5V6BcPQSAv2tqW7 എന്ന ഗൂഗിൾ ഫോർമാറ്റിൽ അയക്കുക.

ഗ്രൂപ്പ്‌ സോങ് മത്സരം (പ്രായപരിധിയില്ല)

ക്രിസ്തീയ ഭക്തിഗാനം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്, എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല, കരോക്കെ ഉപയോഗിക്കാവന്നതാണ്, വീഡിയോ 100 എംബിയിൽ കൂടാൻ പാടില്ല,പാടുന്ന അംഗങ്ങളുടെ എണ്ണം മിനിമം അഞ്ചും മാക്സിമം പന്ത്രണ്ടും ആയിരിക്കണം, വീഡിയോ ഹൊറിസോണ്ടൽ ആയി ഷൂട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക.
ഗൂഗിൾ ഫോർമാറ്റ്:
https://forms.gle/rMv75FroJVWuUAnS9.

സുറിയാനി സംഗീതമത്സരം (പ്രായപരിധിയില്ല )

താഴെ തന്നിരിക്കുന്ന മൂന്ന് പാട്ടുകളിൽ ഏതെങ്കിലും രണ്ടെണ്ണം പാടിയാൽ മതിയാവും.

1.സർവ്വാധിപനാം... (https://youtu.be/xyYs3dDoOIw)
2. കർത്തവിൽ ഞാൻ ദൃഡമായി... ( https://youtu.be/od4aNWhJgZU)
3.ഞാൻ സ്വർഗ്ഗത്തിൽ .... (https://youtu.be/cS8s625d6xA)

അപേക്ഷ അയക്കാനുള്ള ഗൂഗിൾ ഫോർമാറ്റ്‌: https://forms.gle/SKK9BrZfYi5z8hpu6
സുറിയാനി സംഗീതമത്സരത്തിനു കരോക്കെ ഉപയോഗിക്കാം, ഒരു ഗ്രൂപ്പിൽ മിനിമം അഞ്ചും മാക്സിമം ഏഴ് പേരും ആകാം, വാക്കുകളുടെ ഉച്ചാരണം താളം സംഗീതവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നതായിരിക്കും, വീഡിയോ എഡിറ്റിംഗ് അനുവദിച്ചിട്ടില്ല, വീഡിയോ ഹൊറിസോണ്ടൽ ആയി ഷൂട്ട്‌ ചെയ്യാൻ ശ്രദ്ധിക്കുക.

കൂടുതൽ ടെക്നിക്കൽ ഇൻഫോർമേഷന് വേണ്ടി വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക:
ജോബിൻസ് ജോൺ പാലേട്ട്, കുവൈറ്റ്‌: 00965 9714 1867, പ്രിൻസ് ഇട്ടിയേക്കാട്ട്, യുഎഇ: 00971 50 237 0774,
ലിസി ഫെർണാണ്ടസ്, യുഎഇ: 00971 50 552 7160.

പിഡിഎംഎയിൽ അംഗമാകുവാനും കൂടുതൽ വിവരങ്ങൾക്കും:
ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ, ഡയറക്ടർ പിഡിഎംഎ +91 94964 64727, ഫാ ജോർജ് നെല്ലിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ പിഡിഎംഎ- 0091 70252 48459,
ഫാ. മണി കൊഴുപ്പൻകുട്ടി അസിസ്റ്റന്റ് ഡയറക്ടർ- +91 99613 21410.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.