തലശേരി: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ഉത്തരവിൽ  പ്രതിഷേധിച്ച് തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ  ബഹുജന പ്രക്ഷോഭവും കർഷക സംഗമവും നടത്തുന്നു.
കൊട്ടിയുർ, കോളകം, കണിച്ചാർ, പേരാവുർ, ആറളം, അയ്യങ്കുന്ന്, പായം, ഉളിക്കൽ പഞ്ചായത്തുകളിൽ നിന്ന് ജനകീയ ഹർത്താലും പ്രക്ഷോഭം സംഘടിപ്പിക്കും. നാളെ  വൈകുന്നേരം അഞ്ചിന് ഇരട്ടിയിൽ വച്ചാണ് ബഹുജന പ്രക്ഷോഭവും കർഷക സംഗമവും നടത്തപ്പെടുന്നത്.
 
തലശേരി അതിരൂപത മെത്രാപ്പോലീത്ത  മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടന കർമം നിർവഹിച്ചു. തലശേരി അതിരൂപതയിലെ നിരവധി വിശ്വാസികൾ ബഹുജന പ്രക്ഷോഭ റാലിയിൽ പങ്കെടുക്കും.

ദേശീയോദ്യാനങ്ങള്‍ക്കും വന്യമൃഗ സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പരിഗണിക്കണമെന്നും അവിടെ നടത്തുന്ന ഇടപെടലുകളില്‍ വിവിധ തരത്തിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും അനിവാര്യമാണെന്നുമുള്ള സുപ്രീം കോടതി വിധി കേരളത്തില്‍ ഏറെ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
വനാതിർത്തിയിലെ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ് ബഫർ സോൺ വിഷയം. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ,ആറളം വന്യജീവി സങ്കേതങ്ങൾക്കടുത്തുള്ള ജനവാസമേഖലകൾ കടുത്ത ആശങ്കയിലാണ്. നൂറുകണക്കിന് മലയോര കർഷക കൂടുംബങ്ങളാണ് ഈ മേഖലയിലുള്ളത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.