കെ.പി.സി.സി ആസ്ഥാനത്തിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം; സംഭവം എ.കെ. ആന്റണി അകത്തിരിക്കുമ്പോള്‍

കെ.പി.സി.സി ആസ്ഥാനത്തിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം; സംഭവം എ.കെ. ആന്റണി അകത്തിരിക്കുമ്പോള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫിസിന് നേരെ ആക്രമണം. സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെ പലയിടത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്‌ളക്‌സും കൊടിതോരണങ്ങളും തകര്‍ത്തു. കല്ലേറില്‍ ഓഫിസിന്റെ ചില്ലുകളും മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ന്നു. ആക്രമണം നടക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ ഓഫിസിലുണ്ടായിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ തിരുവനന്തപുരത്തെ വസതിക്ക് സുരക്ഷയേര്‍പ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇടത് സംഘടനകള്‍ പ്രകടനം നടത്തുകയാണ്. അടൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് - ഡി.വൈ.എഫ്.ഐ സംഘര്‍ഷമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.