ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരേ ചെറുതോണിയില്‍ ഇന്ന് പന്തംകൊളുത്തി പ്രകടനം; പ്രതിഷേധം ശക്തമാക്കാന്‍ കെസിവൈഎം-എസ്എംവൈഎം പ്രവര്‍ത്തകര്‍

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരേ ചെറുതോണിയില്‍ ഇന്ന് പന്തംകൊളുത്തി പ്രകടനം; പ്രതിഷേധം ശക്തമാക്കാന്‍ കെസിവൈഎം-എസ്എംവൈഎം പ്രവര്‍ത്തകര്‍

ഇടുക്കി: മലയോര കര്‍ഷകരെ ദ്രോഹിക്കുന്ന ബഫര്‍ സോണ്‍ എന്ന കരിനിയമത്തിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ ഇടുക്കി രൂപതയും കെസിവൈഎം-എസ്എംവൈഎം പ്രവര്‍ത്തകരും. മലയോര ജനതയെ മറക്കുന്ന അധികാരികള്‍ക്ക് മുന്നറിയിപ്പായി ഇന്ന് വൈകുന്നേരം ആറിന് ചെറുതോണി പട്ടണത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും.

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിനെതിരേ പ്രതിഷേധ ജ്വാല തെളിയിച്ച് കഴിഞ്ഞ ദിവസം കത്തോലിക്കാ കോണ്‍ഗ്രസ് പോരാട്ടത്തിന് തുടക്കം കുറിച്ചിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി ഇടുക്കി രൂപതയും സഭയും പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വ്യക്തമാക്കിയിരുന്നു.

ഇടുക്കി ജില്ലയെ ഒട്ടാകെ ബാധിക്കുന്ന പ്രശ്‌നത്തില്‍ തുടര്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് കെസിവൈഎം ഉള്‍പ്പെടെയുള്ള ക്രൈസ്തവ യുവജന കൂട്ടായ്മകളുടെ തീരുമാനം. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ പോകേണ്ടെന്നും സമാന മനസ്‌കരുമായി ചേര്‍ന്ന് പ്രതിഷേധം നടത്താനുമാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് നടക്കുന്ന പന്തംകൊളുത്തി പ്രകടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.