കത്തോലിക്കാ സഭ ചരിത്രവഴികളിലൂടെ (ഭാഗം 1)

കത്തോലിക്കാ സഭ ചരിത്രവഴികളിലൂടെ (ഭാഗം 1)

കുരിശിന്റെ ആവിർഭാവം

യെഹൂദശ്രേഷ്ടരും പുരോഹിതപ്രമാണിമാരും സൈനികരും ഈശോയുടെ കുരിശിൻ ചുവട്ടിൽ നിന്നുകൊണ്ടു പോലും അത്ഭുതങ്ങൾ കാണുവാൻ ആഗ്രഹിച്ചു. ഈശോയുടെ സഹനങ്ങൾ അവർക്കു ഒന്നുമായിരുന്നില്ല. അവർ പറഞ്ഞു, "ഒരുപാടു അത്ഭുതപ്രവർത്തികൾ ചെയ്തവനല്ലേ, കുരിശിൽ നിന്നും ഇറങ്ങി വരിക, മറ്റുള്ളവരെ രക്ഷിച്ചവനല്ലേ നിന്നെ തന്നെ രക്ഷിക്കുക" തുടങ്ങിയ വെല്ലുവിളികൾ. ബൈബിൾ വ്യാഖ്യാതാക്കൾ പറയുന്നു, മരുഭൂമിയിലെ പരീക്ഷകൾക്ക് ശേഷം താൽക്കാലത്തേക്ക് ഇശോയെ വിട്ടു പോയ സാത്താൻ അവസാനവട്ട പരീക്ഷക്കെത്തുക ആയിരുന്നു എന്നാണ്. ഈശോ ഈ വെല്ലുവിളി സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്നു ക്രിസ്തുമതം ഭൂമിയിൽ നിലനിൽക്കുമായിരുന്നില്ല. ഭൂമിയിൽ ജന്മമെടുത്ത മറ്റു പല സെക്ടുകളിൽ ഒന്നായി ലോകത്തിൽ നിന്നും അപ്രത്യക്ഷമാകുമായിരുന്നു. ഈശോ സഹനത്തിന്റെ കാസ അവസാന തുള്ളിവരെ കുടിച്ചു തീർത്തു. സഹനത്തിന്റെ ഒരംശവും ബാക്കി വെക്കാതെ അവിടുന്ന് അതാനുഭവിച്ചു, മരിച്ചു. ആ സഹനവും മരണവും ആണ് ക്രിസ്ത്യാനികൾ ആയി ജനകൊടികളെ നിലനിർത്തിയതും ഇന്നും നിലനിറുത്തുന്നതും. നിരവധി നിരവധി ആയ പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും മദ്ധ്യേ അവയെ അതിജീവിച്ചു കൊണ്ടു സഭ നിലനിൽക്കുന്നത്. ഞാൻ കർത്താവിന്റെ കുരിശിൽ മാത്രം അഭിമാനിക്കുന്നു എന്നു പറയുമ്പോൾ പീഡന ഉപകരണമായ കുരിശ്ശല്ല, മാറിച്ചു അതുമായി ബന്ധപ്പെട്ട സഹനങ്ങളുടെ ആകതുകയാണ്. അതുതന്നെ ആയിരുന്നു രക്തസാക്ഷി കളകാൻ അപ്പസ്തൊലന്മാരെയും ആദിമ സഭയുടെ വിശുദ്ധരെയും പ്രേരിപ്പിച്ചതു.

എന്റെ ഈ ചെറു ലേഖനത്തിന്റെ ലക്ഷ്യം കുരിശുമരണത്തിന്റെ ഭയാനകതയെ കുറിച്ചും കുരിശിന്റെ ചരിത്രത്തെ കുറിച്ചും ഒരു ചെറു വിവരണം നൽകുക എന്നുള്ളതാണ്

കുരിശു കണ്ടുപിടിച്ചതും അതിലെ വധം ആരംഭിച്ചതും പേർഷ്യയിൽ ആണെന്നാണ് ചരിത്രമതം. അതു കണ്ടു പിടിക്കുവാൻ കാരണം പേർഷ്യൻ സംസ്കാരത്തിൽ നില നിന്ന വിശ്വാസം അനുസരിച്ചു അവരുടെ ആരാധനാമൂർത്തിയായ ഓർമുസ് ദേവതയുടെ വാസസ്ഥാനം ഭൂമി ആയിരുന്നു. ആയതിനാൽ തിന്മ ആയിട്ടുള്ള ഒന്നും തന്നെ ഭൂമിയെ സ്പർശിക്കാൻ പാടില്ല. അതു ഭൂമിയെ ആശുദ്ധമാക്കും. ദേവി കോപിക്കും. അതുകൊണ്ട് കുറ്റവാളികളുടെ ശരീര സ്പർശം ഭൂമിയിൽ ഉണ്ടാകാൻ പാടില്ല. അതിനു വേണ്ടി അവർ കണ്ടു പിടിച്ച ഒരു ശിക്ഷക്കുള്ള മാർഘമാണ് കുരിശു. കുറ്റവാളി കുരിശിൽ കിടന്നു മരിക്കും. ആഴ്ചകളോ മാസ്സങ്ങളോ അവിടെ കിടക്കും. കാട്ടുമൃഗങ്ങൾ, ശവംതീനി പക്ഷികൾ എന്നിവ വന്നു കടിച്ചു കീറിയും, കൊത്തി പറിച്ചും തിന്നു ആ ശരീരം തീർക്കും. പെർഷ്യയിൽ നിന്നും കാർത്തേജിലേക്കും അവിടെനിന്നു നമ്മുടെ കർത്താവിന്റെ കാലത്തിനു മുമ്പ് റോമിലേക്ക്കും ശിക്ഷാ വിധിയുടെ ഒരു ഭാഗമായി കുരിശു എത്തിയിരുന്നു .അവർ അതു സ്വീകരിച്ചെങ്കിലും, കുരിശുമരണത്തിന്റെ ഭീകരതയും ഭയാനകത്വവും കണക്കിലെടുത്തു അടിമകൾക്കും രാജ്യദ്രോഹികൾക്കും അധിക്രൂര കുറ്റകൃത്യങ്ങൾ ചെയ്തവർക്കും വേണ്ടി മാത്രം കുരിശിലെ ശിക്ഷ പരിമിത പ്പെടുത്തിയിരുന്നു

ഈശോയുടെ കാലത്തെ കുരിശിലെ മരണത്തെ കുറിച്ചും ശിക്ഷയുടെ മറ്റു വിശദ വിവരങ്ങളെ കുറിച്ചും അടുത്തതിൽ.

കെ സി ജോൺ
കല്ലുപുരക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26