"പുസ്തകങ്ങൾ ശാന്തരും, എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്, എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലമുള്ള അദ്ധ്യാപകരുമാണ്." ചാൾസ് W എലിയറ്റ്
ഒരു വായനാ ദിനം കൂടി വന്നെത്തി. കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ പിതാവായ ശ്രീ. P. N. പണിക്കരുടെ ഓർമദിനം. ജൂൺ 19. ഈ വായനാ ദിനത്തിൽ നിങ്ങളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ സഹായിക്കുകയാണ് ഈ ലേഖനം.
വാക്കുകളിലൂടെ ദൃശ്യജ്ഞാനം നൽകുന്ന മഹത്തായ പ്രതിഭാസമാണ് വായന. ജോർജ് R. R. മാർട്ടിൻ പറഞ്ഞതുപോലെ "വായിക്കുന്നവൻ മരണത്തിന് മുമ്പ് ആയിരം, ആയിരം ജന്മങ്ങൾ ജീവിക്കുന്നു; എന്നാൽ വായിക്കാത്തവൻ ഒരൊറ്റ ജീവിതവും."
കാരണം നമ്മൾ വായിക്കുന്ന കൃതികളിലെ കഥാപാത്രങ്ങളായ് നമ്മൾ നമ്മളെ കാണുമ്പോൾ അവരുടെ ജീവിതത്തിലെ നല്ലതും മോശപ്പെട്ടതുമായ അനുഭവങ്ങൾ നമ്മൾക്ക് പാഠമാകുന്നു. അങ്ങനെ ക്ലാസ്സിക് കൃതികളുടെ വായന നമ്മെ ജീവിതം പഠിപ്പിച്ചുതരുന്നു.
ഏണെസ്റ് ഹെമിങ്‌വേയുടെ നൊബേൽ പ്രൈസ് നേടിയ 'The Old Man And The Sea' എന്ന നോവൽ വായിക്കുമ്പോൾ വലിയ നേട്ടങ്ങൾക്കായുള്ള മനുഷ്യന്റെ അദമ്യ ദാഹവും, എല്ലാം നേടി എന്നുതോന്നുമ്പോളും അവ നൈമിഷികമാണ് എന്നും കാണിച്ചുതരുന്നു. ഷേക്‌സ്‌പിയർ കഥാപാത്രങ്ങളെ എടുത്താൽ;
Macbeth - അധികാരത്തോടുള്ള ആർത്തി ഒരാളെ എങ്ങനെ സ്വന്തം നാശത്തിലെത്തിക്കുന്നു എന്നും,
King Lear - പൊങ്ങച്ചം ഇഷ്ട്ടപ്പെടുന്ന, മക്കളെ ശരിയായി മനസിലാക്കാത്ത ഒരു പിതാവിന്റെ വാർദ്ധക്യത്തിലെ ദുരവസ്ഥയും,
Othello - മറ്റുള്ളവരുടെ വാക്കുകേട്ട് സ്വന്തം ഭാര്യയെ സംശയിക്കുന്ന ഭർത്താവിന്റെ അവസ്ഥയും കാണിച്ചുതരുന്നു .
വായനയുടെ നേട്ടങ്ങൾ
വായനക്ക് ധാരാളം നേട്ടങ്ങളുണ്ട്
• ഭാഷയിൽ പ്രാവീണ്യം
• ബുദ്ധിയുടെ വികാസം
• ഉയർന്ന ആത്മവിശ്വാസം
• ഉയർന്ന ശ്രദ്ധ
• ഉയർന്ന വിശകലനാത്മകത
• വിശാലമായ കാഴ്ചപ്പാട്
• സംഘർഷങ്ങളിൽനിന്ന് മോചനം
• ഉയർന്ന സൃഷ്ട്ടാത്മകത
• തലച്ചോറിനെ ശക്തിപ്പെടുത്തുന്നു
• സ്മാർട്ട് ആക്കുന്നു
വൈകാരിക ബുദ്ധി
ജീവിത വിജയത്തിന് ഇന്ന് നമ്മൾ നേടിയെടുക്കേണ്ട ഒരു പ്രധാനപ്പെട്ട ഗുണമാണ് E.Q. (Emotional Quotient) വൈകാരിക ബുദ്ധി.
വികാരങ്ങളെ ശരിയായി മനസിലാക്കാനും, തിരിച്ചറിയാനും, ഉപയോഗിക്കാനും, കൈകാര്യം ചെയ്യുവാനുമുള്ള കഴിവാണ് വൈകാരിക ബുദ്ധി. വൈകാരിക ബുദ്ധി പഠിപ്പിക്കപ്പെടുന്നില്ല. അവ നാം പഠനത്തിലൂടെയും, സമൂഹത്തിൽ ജീവിക്കുന്നതിലൂടെയും, വായനയിലൂടെയും മറ്റും സ്വായത്വമാക്കുകയാണ്.
പഠിച്ചിട്ടും കുട്ടികൾ വഴിതെറ്റുന്നുണ്ടെങ്കിൽ, വിദ്യാഭ്യാസം കിട്ടിയിട്ടും സമൂഹത്തിൽ അനീതിയും, അക്രമവും പെരുകുന്നുവെങ്കിൽ മനസിലാക്കുക സമൂഹത്തിൽ വൈകാരിക ബുദ്ധിയുടെ കുറവുണ്ട്. വായനയാണ് വൈകാരിക ബുദ്ധിവളരാൻ ഏറ്റവും ഉത്തമം കാരണം വായന നമ്മെ എല്ലാവിധമായ വികാരങ്ങളിലൂടെയും കൂട്ടിക്കൊണ്ടുപോകുന്നു. സങ്കടം, സന്തോഷം, സ്നേഹം, അസൂയ, ക്ഷമ എന്നുവേണ്ട എല്ലാ വികാരങ്ങളിലൂടെയും, അങ്ങനെ നമ്മെ വൈകാരികമായി വളരാൻ സഹായിക്കുന്നു. എങ്ങനെ പ്രതികരിക്കണം, എങ്ങനെ പ്രതികരിക്കരുത് എന്ന് മനസ്സിലാക്കിത്തരുന്നു.
The Alchemist - എന്ന നോവൽ വായിക്കുമ്പോൾ ജീവിതത്തിലെ നൂറുനൂറു തടസ്സങ്ങളെ എങ്ങനെ പോസിറ്റീവ്ആയി സമീപിക്കാമെന്നു മനസിലാകുന്നു. മദർ തെരേസ്സായുടെ ജീവിത കഥ വായിക്കുമ്പോൾ, ടോൾസ്റ്റോയ് കഥകൾ വായിക്കുമ്പോൾ നമ്മൾ അറിയാതെ അനുകമ്പയുള്ളവരായി മാറുന്നു. നെൽസൺ മണ്ടേല, ഹെലൻ കെല്ലർ ഇവരുടെ ജീവിത കഥ വായിക്കുമ്പോൾ ജീവിതത്തിൽ എത്ര പരാജയങ്ങൾ വന്നാലും വിട്ടുകൊടുക്കാതെ പൊരുതാൻ സഹായിക്കുന്നു.
മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ നമ്മുക്ക് അറിവിന്റെ പാഠങ്ങൾ സമ്മാനിക്കുന്നു. ഇത് പത്രമാസികകൾ മുതൽ നല്ല whatsapp, facebook messages വരെയാകാം.
വൈകാരിക ബുദ്ധിയിൽ അഞ്ച് ഘടകങ്ങളാണ് ഉള്ളത്
ആത്മബോധം (Self Awareness)
ആത്മശാസനം (Self Discipline)
പ്രചോദനം (Motivation)
സമഷ്ടിസ്നേഹം (Empathy)
സാമൂഹിക പാടവം (Social Skill)
ഇതിൽ അനുകമ്പയാണ് ഇന്ന് സമൂഹത്തിന്റെ ഏറ്റവും ഉയർന്ന ആവശ്യം. തങ്ങളെ മറ്റുള്ളവരുടെ സ്ഥാനത്തു കാണാനുള്ള കഴിവാണിത്.
വായന എങ്ങനെ
വായന മിക്കവർക്കും ഒരു ബോറിങ് പണിയാണ്. ഇത് മാറണമെങ്കിൽ ആദ്യമായ് താത്പര്യമുള്ള വിഷയങ്ങൾ വായിക്കണം.
റെയ്മണ്ട് എന്ന ഒരു ബാലന്റെ കഥ കേട്ടിട്ടുണ്ട്. റെയ്മണ്ടിന് വായന ഒട്ടും ഇഷ്ടമല്ലായിരുന്നില്ല. വായിക്കാൻ അവന് അറിയില്ലായിരുന്നു. പക്ഷെ അവന് ഭീകര ജീവികളുടെ രൂപങ്ങൾ ഏറെ പ്രിയമുള്ളതായിരുന്നു. അവന്റെ നാട്ടിലെ ഒരു കടയിൽ എല്ലാവർഷവും പുതിയ ഭീകര ജീവികളുടെ രൂപങ്ങൾ വിൽക്കപ്പെടാറുണ്ടായിരുന്നു. അവൻ അവ വാങ്ങി സൂക്ഷിച്ചു. ഒരുനാൾ അവൻ കടയിൽ ചെന്നപ്പോൾ കടയുടമ പുസ്തകം വായിച്ചിരിക്കുന്നു. അവൻ ചോദിച്ചു "കടയും പുസ്തകവും തമ്മിൽ എന്തുബന്ധം?" കടയുടമ പറഞ്ഞു എനിക്ക് ഭീകര സത്വങ്ങളെക്കുറി ച്ച് ഐഡിയ തരുന്നത് പുസ്തകങ്ങളാണ്. നീ ഈ പേജ് ഒന്ന് വായിച്ചുനോക്കൂ അയാൾ പുസ്തകം . റെയ്മണ്ടിനെ ഏൽപ്പിച്ചു. പുസ്തകം പിടിക്കാൻ പോലും അറിയാതെ അവൻ കുഴങ്ങി. അപ്പോൾ കടയുടമ പറഞ്ഞു "പുസ്തകം 15 സെന്റിമീറ്റർ അകത്തിപ്പിടിക്കൂ, ഇനി വാക്കുകളിലൂടെ കണ്ണുകൾ ഓടിക്കൂ, കണ്ണുകൾ കൂടുതൽ വാക്കുകളിൽ എത്തിപ്പെട്ടാൽ വായന വേഗത്തിലാക്കാം." അവൻ ശ്രമിച്ചു പക്ഷെ ഒന്നും പിടികിട്ടിയില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു "വെറുതെ വായിച്ചാൽ പോരാ, വാക്കുകളുടെ അർദ്ധം മനസിലാക്കി എഴുത്തുകാരന്റെ സങ്കൽപ്പത്തിലേയ്ക്ക് കടക്കുക എങ്കിലേ വായന രസകരമാകൂ." അവൻ ഇക്കുറി വായിച്ചപ്പോൾ അതാ ഒരു ഭീകരരൂപം തെളിയുന്നു. അവൻ അടുത്ത പേജ് വായിച്ചപ്പോൾ അവിടെ മറ്റൊരുരൂപം. അവൻ പുസ്തകം വാങ്ങി വീട്ടിലേക്ക് ഓടി. പിന്നീട് അവനെ പുസ്തകമില്ലാതെ കണ്ടിട്ടില്ല.
വായനയുടെ ഉദ്ദേശം മനസിലാക്കി ഇഷ്ട്ടമുള്ള വിഷയം തെരെഞ്ഞെടുത്ത് വായിച്ചുതുടങ്ങുക. ആറു വാക്കുകളിൽ അധികം ഒരു പേജിൽ പുതിയ വാക്കുകളെങ്കിൽ മനസിലാക്കുക ഇത് നിങ്ങളുടെ നിലവാരത്തിന് മുകളിലാണ്. സിമ്പിൾ ആയിട്ടുള്ള പുസ്തകം തിരഞ്ഞെടുക്കുക.
"പുസ്തകങ്ങൾ ശാന്തരും, എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്, എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലമുള്ള അദ്ധ്യാപകരുമാണ്." ചാൾസ് W എലിയറ്റ്
തുറന്ന കണ്ണുകളിലൂടെ നിറമുള്ള സ്വപ്‌നങ്ങൾ കാണിക്കുന്ന വായനയെ, പുസ്തകങ്ങളെ നമ്മുക്ക് നമ്മുടെ ഉയർച്ചക്കായ് പ്രണയിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.