ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നും ചോദ്യം ചെയ്യും.
അഞ്ചാമത്തെ ദിവസമാണ് രാഹുലിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നാല് ദിവസത്തിനിടെ ഇതുവരെയായി 40 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു. ഇന്നലെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് ഇന്നലെ രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. രാവിലെ പതിനൊന്നുമണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഉച്ച ഭക്ഷണത്തിനായി അനുവദിച്ച ഒരു മണിക്കൂര്‍ ഇടവേളയ്‌ക്കു ശേഷം വൈകിട്ട് 4.45 ഓടെ ചോദ്യം ചെയ്യല്‍ പുനരാരംഭിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് ഈ മാസം 23ന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സോണിയ ഗാന്ധി ഹാജരായേക്കില്ല. സമയം നീട്ടി ചോദിക്കാനാണ് തീരുമാനം.
ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇഡിയെ അറിയിക്കും. അതേസമയം ചോദ്യം ചെയ്യല്‍ അകാരണമായി നീട്ടുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.