ദുക്റാന 1950 - ഓൺലൈൻ മത്സരങ്ങളുമായി ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ്; എൻട്രികൾ ജൂലൈ ഒന്നുവരെ

ദുക്റാന 1950 - ഓൺലൈൻ മത്സരങ്ങളുമായി ചങ്ങനാശേരി അതിരൂപത  പ്രവാസി അപ്പോസ്തലേറ്റ്; എൻട്രികൾ ജൂലൈ ഒന്നുവരെ

കോട്ടയം : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാമത്‌  വാർഷിക ആഘോഷത്തിന് ഭാഗമായി ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റ് വിവിധ ഓൺലൈൻ മത്സരങ്ങൾ നടത്തുന്നു.

ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജൂലൈ ഒന്നുവരെ എൻട്രികൾ സമർപ്പിക്കാം. പ്രായവ്യത്യാസമില്ലാതെ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്കു വരെ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും.

പ്രസംഗം, ചിത്രരചന, കളറിംഗ് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ആകർഷകമായ ക്യാഷ് അവാർഡുകളും സമ്മാനമായി ലഭിക്കുന്നതാണ്.

മത്സരങ്ങളും നിബന്ധനകളും

  • കളറിംഗ് മത്സരം: (പത്ത് വയസിൽ താഴെയുള്ള കുട്ടികൾ)


കളർ ചെയ്യാൻ ഇതോടൊപ്പം നൽകിയിരിക്കുന്ന ചിത്രമോ, പ്രവാസി അപ്പോസ്തലേറ്റ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രമോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. (https://pravasiapostolate.org/gallery.php)

കളർ ചെയ്യ്ത ചിത്രത്തിന്റെ ഫോട്ടോ എടുത്ത് ജെപിജി ഫോർമാറ്റിലോ പിഡിഎഫ് ആയോ ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ സമർപ്പിക്കേണ്ടതാണ്.

എൻട്രി അപ്‌ലോഡ് ചെയ്യണ്ട ലിങ്ക് : https://forms.gle/RTZ5FLVTuss9ecH58
മത്സരാത്ഥിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്ന ഒന്നും തന്നെ ചിത്രത്തിൽ ഉണ്ടാവാൻ പാടില്ല.

  •  ചിത്രരചന & കളറിംഗ്: (10 - 16 വയസ് വരെയുള്ള കുട്ടികൾക്ക്)

ചിത്ര രചന മത്സര വിഷയം - തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം (യോഹ 20 : 28)

വിഷയവുമായി ബന്ധപ്പെട്ട പടം വരച്ച് വാട്ടർ കളർ ചെയ്ത് അയക്കേണ്ടതാണ്.

A4 സൈസ് പേപ്പറിൽ ആയിരിക്കണം ചിത്രം വരക്കേണ്ടത്, സ്കാൻ ചെയ്തു പിഡിഎഫ് ഫോർമാറ്റിൽ ഇതോടൊപ്പം നൽകിയിരിക്കുന്ന ഗൂഗിൾ ഫോമിൽ സമർപ്പിക്കേണ്ടതാണ്.

എൻട്രി അപ്‌ലോഡ് ചെയ്യണ്ട ലിങ്ക് : https://forms.gle/gwD2kJsoGZ24F9T77

എല്ലാ മത്സരങ്ങളുടെയും എൻട്രികൾ ജൂലൈ ഒന്നിനാണ് ലഭിക്കേണ്ട അവസാന ദിവസം. എല്ലാ മത്സരങ്ങൾക്കും പ്രായപരിധി പരിഗണിക്കുന്നത് ജൂലൈ 01, 2022 നെ ആധാരമാക്കി ആയിരിക്കും.

കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മത്സര കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക : രാജേഷ് ജോർജ് കൂത്രപ്പള്ളി +96566399297, ക്ഷേമ അജയ് : +971 55 957 1018, ​ജിറ്റോ ജെയിംസ് : +97455408512, ജെമി സെബാൻ : +971525075365​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.