സ്വര്‍ണക്കടത്ത് കേസ്: ഇ.ഡി അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്; സ്വപ്ന ഇന്ന് വീണ്ടും ഇ.ഡിക്കു മുന്നില്‍

സ്വര്‍ണക്കടത്ത് കേസ്: ഇ.ഡി അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്; സ്വപ്ന ഇന്ന് വീണ്ടും ഇ.ഡിക്കു മുന്നില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്. മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയെടുക്കല്‍ ഇന്ന് തുടങ്ങും. സ്വപ്ന നല്‍കിയ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും കേസില്‍ തെളിവെടുപ്പുകള്‍ തുടങ്ങുന്നത്.

കൂടാതെ ആരെയൊക്കെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണം എന്നതിലും തീരുമാനമാകും. രണ്ടു രഹസ്യമൊഴിയും പരിശോധിക്കുന്ന അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സമഗ്രമായ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും മറ്റ് ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും സ്വപ്ന പരാമര്‍ശിച്ച സാഹചര്യത്തിലാണ് ഇ.ഡിയുടെ രണ്ടാംഘട്ട അന്വേഷണം തുടങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.