കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദൂരപഠന വിഭാഗത്തിലെ കോഴ്‌സുകളിലേക്കുള്ള സര്‍ക്കാര്‍ വിലക്കില്‍ അടിയന്തര യോഗം വിളിച്ച് സര്‍വകലാശാല. പ്രവേശനം തടഞ്ഞ സര്‍ക്കാര്‍ തീരുമാനത്തില്‍ പുനപരിശോധന ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്ത ദിവസം മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും കാണും.
പുതിയ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ഓഗസ്റ്റില്‍ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കോഴ്‌സുകള്‍ നടത്താന്‍ യുജിസി വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ വിദൂരപഠന കേഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് തടഞ്ഞത്.
പൊടുന്നനെയുള്ള സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാവുക ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്ലസ് ടു വിജയികളില്‍ വലിയൊരു വിഭാഗത്തെ ഉള്‍ക്കൊള്ളാന്‍ നിലവില്‍ കോളജുകളില്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് സീറ്റില്ല. ഈ സാഹചര്യത്തില്‍ വിദൂരപഠന വിഭാഗമാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആശ്രയം.
സര്‍ക്കാര്‍ ഈ മേലയിലെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തെ വിദൂരപഠന സംവിധാനം പ്രയോജനപ്പെടുത്തേണ്ടി വരും. ഈ സഹചര്യത്തിലാണ് ഇന്ന് സര്‍വകലാശാലയില്‍ അടിയന്തര യോഗം ചേരുന്നത്. യോഗത്തില്‍ വൈസ് ചാന്‍സിലര്‍ എം.കെ ജയരാജ് അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ഉപസമിതിക്ക് രൂപം നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.