കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ അൽമായ വിശുദ്ധൻ എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ട ദൈവസഹായത്തെയും കത്തോലിക്ക സഭയെയും അവഹേളിച്ചു കൊണ്ടുള്ള ആർഎസ്എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയിൽ എഴുതിയ ലേഖനത്തിനെതിരെ പ്രതികരിച്ച് പാലാ രൂപത എസ്എംവൈഎം.
കഴിഞ്ഞ മെയ് മാസം മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ദൈവസഹായത്തെ അവഹേളിച്ചു കൊണ്ട് ആർഎസ്എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയിൽ മുരളി പാറപ്പുറം എഴുതിയ ലേഖനം ക്രൈസ്തവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പാലാ രൂപത എസ്എംവൈഎം പറഞ്ഞു.
ദൈവസഹായം പിള്ളയെ മോഷ്ടാവായും രാജ്യദ്രോഹിയായും ലേഖനത്തിൽ ചിത്രീകരിക്കുന്നു. ഒപ്പം കത്തോലിക്കാ സഭയെ വ്യാജ ചരിത്ര നിർമ്മാതാക്കളായും ലേഖനത്തിൽ പറയുന്നു. ഇത് ഏറെ വേദനജനകവും മതേതരത്വത്തിന് പോറൽ വീഴ്ത്തുന്നതുമാണ്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്ന് എസ്എംവൈഎം ചോദിച്ചു.
ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ സംഘപരിവാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളെപ്പറ്റി നാം ജാഗരൂകരായിരിക്കണം. ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ലേഖനങ്ങളും പ്രസിദ്ധികരണങ്ങളും നിയന്ത്രിക്കാൻ സർക്കാർ തയ്യാറാക്കണം. ലേഖന കർത്താവ് കത്തോലിക്കാ സഭ സമൂഹത്തിന് ചെയ്ത സേവനങ്ങൾ
മനസിലാക്കണമെന്നും ലേഖനം പിൻവലിച്ച് മാപ്പു പറയണമെന്നും എസ്എംവൈഎം സംഘടന അംഗങ്ങൾ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.