സിസ്റ്റര്‍ പെലാജിയ എഫ്.സി.സി നിര്യാതയായി

സിസ്റ്റര്‍ പെലാജിയ എഫ്.സി.സി നിര്യാതയായി

കല്‍പറ്റ: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ മാനന്തവാടി സെന്റ് മേരിസ് പ്രോവിന്‍സില്‍പ്പെട്ട ക്ലാരഭവന്‍ കല്‍പറ്റ ഓള്‍ഡ് ഏജ് ഹോമിലെ സിസ്റ്റര്‍ പെലാജിയ എഫ്.സി.സി (92) നിര്യാതയായി. സംസ്‌കാരം നാളെ (02.07.2025) ഉച്ചകഴിഞ്ഞ് രണ്ടിന്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

പാലാ രൂപതയിലെ പൈങ്ങളം ഇടവക എലുവാലുങ്കല്‍ പരേതരായ എബ്രഹാം-റോസാ ദമ്പതികളുടെ ഏഴ് മക്കളില്‍ നാലാമത്തെ മകളാണ് സിസ്റ്റര്‍ പെലാജിയ. മറ്റക്കര സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, കൊമ്മയാട് സെന്റ് സെബാസ്‌ററ്യന്‍സ് യു.പി സ്‌കൂള്‍, കോട്ടത്തറ സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍, വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യു.പി സ്‌കൂള്‍, ദ്വാരക എ.യു.പി സ്‌കൂള്‍, കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദ്വാരക, കല്ലോടി, കാവുമന്ദം, എന്നിവിടങ്ങളിലെ സന്യാസിനി ഭവനങ്ങളില്‍ സുപ്പീരിയറായിരുന്നു. മറ്റക്കര, മഞ്ഞാമറ്റം, വേനപ്പാറ, കെല്ലൂര്‍, കോട്ടത്തറ, ദീപ്തി ഭവന്‍, കുറുമ്പാല, വടക്കനാട്, അരിഞ്ചേര്‍മല, സീതാമൗണ്ട്, പറളിക്കുന്ന്, പുതുശേരി, കല്‍പ്പറ്റ ഓള്‍ഡ് ഏജ് ഹോം, എന്നീ ഭവനങ്ങളിലും ശുശ്രുഷ ചെയ്തിട്ടുണ്ട്.

ജോര്‍ജ്, പരേതരായ തോമസ്, മറിയക്കുട്ടി, കുഞ്ഞന്നാമ്മ, ജോസഫ്, എബ്രഹാം, എന്നിവര്‍സഹോദരങ്ങളാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.