'അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാം'; അമേരിക്കയെ ക്ഷണിച്ച് പാകിസ്ഥാന്‍

'അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാം'; അമേരിക്കയെ ക്ഷണിച്ച് പാകിസ്ഥാന്‍

ഇസ്ലമാബാദ്: അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് പാകിസ്ഥാന്റെ ക്ഷണം. പാക് സൈനിക മേധാവി അസിം മുനീറിന്റെ ഉപദേഷ്ടാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ അധികൃതരെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തുറമുഖം നിര്‍മിക്കാനും നടത്തിപ്പിനുമുള്ള അവകാശവും അമേരിക്കയ്ക്ക് തന്നെ ആയിരിക്കുമെന്നാണ് സൂചന. പാകിസ്ഥാനിലെ നിര്‍ണായക ധാതുക്കളുള്ള പസ്നി പട്ടണത്തിലേക്ക് അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കൂടി പ്രവേശനം നല്‍കുന്നതാണ് പദ്ധതി. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ ജില്ലയിലുള്ള ഒരു തുറമുഖ നഗരമാണ് പസ്നി.

അമേരിക്കയുടെ സൈനിക താവളവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് തുറമുഖം ഉപയോഗിച്ചേക്കില്ല. ധാതുക്കള്‍ നിറഞ്ഞ പടിഞ്ഞാറന്‍ പ്രവിശ്യയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഒരു റെയില്‍ ഗതാഗതത്തിന് സാമ്പത്തിക സഹായം തേടുന്നത് പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായും സൈനിക മേധാവി അസിം മുനീറുമായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നീക്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.