'ഭീകരതയെ പിന്തുണക്കുന്നത് നിര്‍ത്തുക; അല്ലെങ്കില്‍ പാകിസ്ഥാനെ ഭൂപടത്തില്‍ നിന്ന് മായ്ച്ചു കളയും': മുന്നറിയിപ്പുമായി കരസേനാ മേധാവി

'ഭീകരതയെ പിന്തുണക്കുന്നത് നിര്‍ത്തുക;  അല്ലെങ്കില്‍ പാകിസ്ഥാനെ ഭൂപടത്തില്‍ നിന്ന് മായ്ച്ചു കളയും': മുന്നറിയിപ്പുമായി കരസേനാ മേധാവി

ഓപ്പറേഷന്‍ സിന്ദൂരിന്റെ രണ്ടാം പതിപ്പ് വിദൂരമല്ലെന്നും ഇനി സംയമനം പാലിക്കില്ലെന്നും ജനറല്‍ ഉപേന്ദ്ര ദ്വിവേദി.

ന്യൂഡല്‍ഹി: ലോക ഭൂപടത്തില്‍ സ്ഥാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ പാകിസ്ഥാന്‍ ഭീകരതയെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി.

ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് പാകിസ്ഥാന്‍ തുടര്‍ന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഉടണ്ടാകുമെന്ന സൂചനയും ജനറല്‍ ദ്വിവേദി നല്‍കി. രാജസ്ഥാനിലെ അനുപ്ഗഡില്‍ ഒരു സൈനിക പോസ്റ്റില്‍ സംസാരിക്കവെയായിരുന്നു അദേഹം അയല്‍ രാജ്യത്തിന് കനത്ത മുന്നറിയിപ്പ് നല്‍കിയത്.

ഇനി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഓപ്പറേഷന്‍ സിന്ദൂരിന്റെ രണ്ടാം പതിപ്പ് വിദൂരമല്ലെന്നും അദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ 1.0 ല്‍ ഉണ്ടായിരുന്ന സംയമനം ഇനി തങ്ങള്‍ പാലിക്കില്ല.

ഭൂമിശാസ്ത്രത്തില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണോ വേണ്ടയോ എന്ന് പാകിസ്ഥാനേക്കൊണ്ട് ചിന്തിപ്പിക്കുന്ന എന്തെങ്കിലും ഇത്തവണ നമ്മള്‍ ചെയ്യും. ലോക ഭൂപടത്തില്‍ പാകിസ്ഥാന്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഭീകരത അവസാനിപ്പിക്കണമെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് 10 യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ് 16 ഉള്‍പ്പെടെ വ്യോമ താവളങ്ങളില്‍ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധ വിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി. സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പും വരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.