ആലപ്പുഴ: ആലപ്പുഴ ആര്‍ത്തുങ്കല്‍ ബീച്ചില്‍ ക്രിക്കറ്റ് കളിക്കാനിറങ്ങിയ ആളെ കണ്ട് പലരും ഞെട്ടി. കളിക്കാനിറങ്ങിയത് മറ്റാരുമല്ല. ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമായ ദക്ഷിണാഫ്രിക്കന്‍ താരമായ ജോണ്ടി റോഡ്സ് ആയിരുന്നു.
100 ഏകദിന ക്യാച്ചുകള്‍ തികച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരവും ഫീല്‍ഡിങിലൂടെ കളിയുടെ ഗതി മാറ്റമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ അപൂര്‍വ പ്രതിഭാസവുമാണ് ജോണ്ടി റോഡ്സ്. വിശേഷങ്ങള്‍ ഏറെയുള്ള അദേഹം പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമാണ് ബീച്ചിലെ മണലില്‍ ക്രിക്കറ്റ് കളിച്ചത്. ഒരു യാത്രക്കിടെയാണ് ബീച്ചില്‍ പ്രാദേശിക താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നത് അദേഹം ശ്രദ്ധിച്ചത്. കുറച്ചു നേരം അവരുടെ കളി കണ്ട ശേഷം അദേഹവും കളിക്കാനിറങ്ങുകയായിരുന്നു.
കുടുംബത്തിനൊപ്പം ഒരു അവധി ആഘോഷിക്കാനായാണ് ജോണ്ടി റോഡ്സ് ആലപ്പുഴയില്‍ സന്ദര്‍ശനത്തിന് എത്തിയത്. സെപ്റ്റംബര്‍ 27 ന് മാരാരിയിലാണ് അദേഹം വന്നിറങ്ങിയത്. ഒരാഴ്ചക്കാലം ആലപ്പുഴയില്‍ നിന്നതിന് ശേഷമായിരുന്നു അദേഹത്തിന്റെ മടക്കം. കുടുംബം ഒരാഴ്ച താമസിച്ചത് ഹൗസ് ബോട്ടിലായിരുന്നു. ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
കായല്‍ സഞ്ചാരം നടത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച ജോണ്ടി റോഡ്സ് ആലപ്പുഴയിലെ ചരിത്ര സ്മാരകമായ ലൈറ്റ് ഹൗസ്, കൃഷ്ണപുരം കൊട്ടാരം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുള്ളയിടത്തും കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തി. അതിന് ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.