മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ജില്‍ ബൈഡനും മകള്‍ക്കും അടക്കം 25 അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി റഷ്യ. മെയ് മാസത്തില്‍ 963 പേര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയിലേക്ക് യാത്രാ വിലക്കുള്ളവരുടെ പുതിയ പട്ടിക പുടിന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.
റഷ്യയിലെ പ്രമുഖര്‍ക്കെതിരെ അമേരിക്ക നിരന്തരം ഉപരോധം ഏര്‍പ്പെടുത്തുന്നതിനോടുള്ള മറുപടിയെന്ന നിലയിലാണ് റഷ്യ ഇതിനെ ന്യായീകരിക്കുന്നതെങ്കിലും ഉക്രെയ്ന്‍ യുദ്ധത്തോടുള്ള അമേരിക്കയുടെ റഷ്യ വിരുധ നിലപാടുകളോടുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തമാണ്.
യുഎസ് സെനറ്റര്‍മാരായ സൂസന്‍ കോളിന്‍സ്, മിച്ച് മക്കോണല്‍, ചാള്‍സ് ഗ്രാസ്ലി, കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് എന്നിവരും യൂണിവേഴ്‌സിറ്റി പ്രഫസര്‍മാര്‍, ഗവേഷകര്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ആളുകളും പുതിയ വിലക്ക് പട്ടികയിലുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, സെന്‍ട്രല്‍ ഇന്റലിജന്‍സ് മേധാവി വില്യം ബേണ്‍സ് എന്നിവര്‍ക്ക് നേരത്തെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
യുദ്ധ പശ്ചാത്തലത്തില്‍ മെയ് മാസം പുറത്തുവിട്ട 963 പേരുടെ വിലക്ക് പട്ടികയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പേര് ഉണ്ടായിരുന്നത്. അന്ന് ഭാര്യയ്ക്കും മകള്‍ക്കും വിലക്കുണ്ടായിരുന്നില്ല. റഷ്യയ്‌ക്കെതിരെ അമേരിക്ക നിലപാട് ശക്തമാക്കിയതോടെയാണ് ബൈഡന്റെ അടുത്ത ബന്ധുക്കളെ കൂടി യാത്രാ വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.