തിരുവനന്തപുരം: മദ്രസ പഠനത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുട്ടികള്‍ക്ക് നല്‍കേണ്ടത് മദ്രസ പഠനം അല്ല. 14 വയസ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശമാണ്. അതുവരെ മറ്റ് പ്രത്യേക പഠനം കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മത നിയമങ്ങള്‍ എഴുതിയത് മനുഷ്യനാണ്. ഖുര്‍ആനില്‍ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പൂരില്‍ കടയുടമയെ വെട്ടിക്കൊന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്. ഇത്തരം നയങ്ങള്‍ മുസ്ലീമിന്റേത് അല്ല. ഇതുപോലെയുള്ള സംഭവങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.