ഇത് മഹാവിജയത്തിന്റെ തുടക്കം; സേന ജ്വലിച്ച് കൊണ്ടിരിക്കും: സഞ്ജയ് റാവത്ത്

ഇത് മഹാവിജയത്തിന്റെ തുടക്കം; സേന ജ്വലിച്ച് കൊണ്ടിരിക്കും: സഞ്ജയ് റാവത്ത്

മുംബൈ: ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവി രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവും മുതിർന്ന നേതാവുമായ സഞ്ജയ് റാവത്ത്.

സംസ്കാര സമ്പന്നനും മൃദുല ഹൃദയനുമായ ഒരു മുഖ്യമന്ത്രിയെ മഹാരാഷ്ട്രയ്ക്ക് നഷ്ടമായിരിക്കുന്നു. മാന്യമായിട്ടാണ് ഉദ്ധവ് പടിയിറങ്ങിയതെന്ന് സഞ്ജയ് റാവത്ത് ട്വീറ്ററിലൂടെ പറഞ്ഞു.



'വഞ്ചകർക്ക് സന്തോഷകരമായ അന്ത്യം ഉണ്ടാവില്ലെന്നാണ് ചരിത്രം പറയുന്നത്. ഇത് ശിവസേനയുടെ മഹാവിജയത്തിന്റെ തുടക്കമാണ്. നമ്മൾ മർദിക്കപ്പെട്ടേക്കാം, ജയിലിലേക്ക് അയക്കപ്പെട്ടേക്കാം എങ്കിലും ബാലാസാഹേബിന്റെ ശിവസേന ജ്വലിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവ് താക്കറെ ഇന്നലെ രാത്രി രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യണമെന്ന ശിവസേനയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു പിന്നാലെ സോഷ്യൽ മീഡിയ ലൈവിലൂടെയാണ് ഉദ്ധവ് രാജി പ്രഖ്യാപനം നടത്തിയത്. വളർത്തി വലുതാക്കിയവർ തന്നെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.