മെക്‌സിക്കന്‍ നിരത്തുകളെ ഭക്തിസാന്ദ്രമാക്കി ഇതാദ്യമായി പുരുഷന്മാരുടെ ജപമാല പ്രാര്‍ത്ഥന

മെക്‌സിക്കന്‍ നിരത്തുകളെ ഭക്തിസാന്ദ്രമാക്കി ഇതാദ്യമായി പുരുഷന്മാരുടെ ജപമാല പ്രാര്‍ത്ഥന

മെക്‌സികോ സിറ്റി: മാതാവിന്റെ വിമല ഹൃദയ തിരുന്നാള്‍ ദിനത്തില്‍ മെക്‌സിക്കന്‍ നിരത്തുകളെ ഭക്തിസാന്ദ്രമാക്കി പുരുഷന്മാരുടെ ആദ്യ ജപമാല പ്രാര്‍ത്ഥന. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ജപമാല പ്രാര്‍ത്ഥന മെക്‌സിക്കോയില്‍ സംഘടിപ്പിക്കുന്നത്. ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യവും അന്തരീക്ഷത്തിലാകെ അലയടിച്ചു.

മെട്രോപ്പോലീത്തന്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് ശേഷമാണ് ജപമാല പ്രാര്‍ത്ഥന പുരുഷന്മാര്‍ ആരംഭിച്ചത്. എണ്ണൂറോളം പേരാണ് ഇതില്‍ പങ്കെടുത്തത്.

പോളണ്ടിലാണ് മെന്‍സ് റോസറി എന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ മൂവ്‌മെന്റ് ആരംഭിച്ചത്. തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കയില്‍ നിരവധി ജപമാല പ്രോഗ്രാമുകള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും മെക്‌സിക്കോയില്‍ ഇത് ആദ്യമായിട്ടാണ് ജപമാല റാലി സംഘടിപ്പിക്കുന്നത്. പെറു, അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, കൊളംബിയ, പ്യൂര്‍ട്ടോ റിക്കോ, കോസ്റ്റാറിക്ക, പരാഗ്വേ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് പുരുഷന്മാരുടെ ജപമാല നടന്നിട്ടുള്ളത്. ജര്‍മ്മനി, ഉക്രെയ്ന്‍, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്, യു.എസ്, ലിത്വാനിയ, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്കും ഈ പ്രാര്‍ഥനാ കൂട്ടായ്മ വളര്‍ന്നു.

പുത്രനായ യേശുക്രിസ്തുവിന്റെ ഇഷ്ടം നിറവേറ്റുക എന്ന മാതാവിന്റെ വാക്കുകള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജപമാല റാലിയുടെ സംഘാടകര്‍ പറയുന്നു. ചരിത്രപരമായ അനുഭവമായിരുന്നു മെക്‌സിക്കോയിലെ ജപമാല പ്രാര്‍ഥനയെന്ന് പരിപാടിയുടെ കോര്‍ഡിനേറ്ററായ ലിയോനാര്‍ഡോ ബ്രൗണ്‍ പറഞ്ഞു.

വിശുദ്ധ യൗസേഫ് വിശുദ്ധ കുടുംബത്തിന്റെ ഭൂമിയിലെ സംരക്ഷകനായിരുന്നതുപോലെ, നമ്മുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന കടമയും തങ്ങള്‍ക്കുണ്ടെന്ന് സംഘാടകര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.