വാഷിങ്ടണില്‍ കത്തോലിക്ക പള്ളിക്ക് നേരെ ആക്രണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

വാഷിങ്ടണില്‍ കത്തോലിക്ക പള്ളിക്ക് നേരെ ആക്രണം; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള അന്തിമ വിധി വന്നിട്ടും കലിയടങ്ങാതെ ഗര്‍ഭഛിദ്രാനുകൂലികള്‍. വാഷിങ്ടണില്‍ ഒരു പള്ളിക്ക് നേരെ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായി. ഗര്‍ഭഛിത്രാനുകൂലിയെന്ന് സംശയിക്കുന്ന യുവതി നടത്തിയ ആക്രണത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മാസ്‌ക് ധരിച്ച നീണ്ട മുടിയുള്ള ഒരു യുവതി വലിയ കല്ലെടുത്ത് ദേവാലയത്തിന് നേരെ എറിയുന്നതാണ് ദൃശ്യത്തിലുള്ളത്. മൂന്ന് പ്രാവശ്യം ശക്തിയായി വാതിലിന് നേരെ കല്ല് എറിഞ്ഞ ശേഷം നാല് തവണ വാതില്‍ ചവിട്ടി ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നാട് ബാഗില്‍ നിന്ന് കറുത്ത സ്‌പ്രേ പെയിന്റിന്റെ ക്യാന്‍ എടുത്ത് ചുമരില്‍ സ്‌പ്രേ ചെയ്ത് വികൃതമാക്കി.



എന്നിട്ടും കലിയടങ്ങാതെ കൈയില്‍ ഇരുന്ന കാന്‍ ഉപയോഗിച്ച് വാതിലിന് നേരെ ഇടിച്ചു. തുടര്‍ന്ന് ചവിട്ടി ഗ്ലാസ് തകര്‍ത്തു. ഇതിനിടെ ഉള്ളിലേക്ക് നോക്കി ആരോടോ കയര്‍ത്ത് സംസാരിക്കുന്നതായും അശ്ലീല ആംഗ്യചലനങ്ങള്‍ കാണിക്കുന്നതും ദൃശ്യത്തിലുണ്ട്.

നിത്യാരാധന നടക്കുന്ന ചാപ്പലിലെത്തി അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സ്ത്രീയോട് അസഭ്യം പറയുകയും വാതിലിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത ശേഷമാണ് ഇവര്‍ ഇവിടേക്ക് വന്നത്. തുടര്‍ന്ന് പാരിഷ് ഹാളിന്റെ ഗ്ലാസ് വാതിലും ഇവര്‍ തകര്‍ത്തു. കന്യാമറിയത്തിന്റെ പ്രതിമ വികൃതമാക്കി.

സംഭവത്തില്‍ 31 കാരിയായ യുവതിയെ ബെല്ലെവ്യൂ പോലീസ് അറസ്റ്റു ചെയ്തു. അക്രമിയുടെ പേര് പുറത്തുവിടാന്‍ പൊലീസ് തയാറായില്ല. ഏകദേശം 10,000 ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി ഇടവക അഡ്മിനിസ്ട്രേറ്റര്‍ ജൊനാഥന്‍ പറഞ്ഞു.



തകര്‍ക്കപ്പെട്ട സ്ഥലങ്ങളില്‍ ഇടവക വികാരിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. നാശനഷ്ടം വരുത്തിയ ആള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചു. തങ്ങള്‍ ഒട്ടും സുരക്ഷിതരല്ലെന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നതെന്നും കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഇടവക വികാരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.