എത്തിസലാത്തിന്‍റെ സൗജന്യ വീഡിയോ കോളിംഗ് ആപ്പ് വരുന്നു

എത്തിസലാത്തിന്‍റെ സൗജന്യ വീഡിയോ കോളിംഗ് ആപ്പ് വരുന്നു

ദുബായ്: ഉപഭോക്താക്കള്‍ക്കായി സൗജന്യ വോയ്സ്- വീഡിയോ കോളിംഗ് ആപ്പ് പുറത്തിറക്കാന്‍ എത്തിസലാത്ത്. ഒരു ആപ്പില്‍ തന്നെ നിരവധി ഫീച്ചറുകള്‍ ഉപയോഗിക്കാനുളള സൗകര്യം ഗോ ചാറ്റ് മെസഞ്ചർ നല്‍കുന്നു. എളുപ്പത്തില്‍ വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാനും ടെക്സ്റ്റ് ചാറ്റുകള്‍ നടത്താനും പണം കൈമാറാനും ബില്ലുകള്‍ അടയ്ക്കാനുമുളള സൗകര്യം ആപ്പ് നല്‍കുന്നു. ഇതു കൂടാതെ ഗെയിമുകള്‍ കളിക്കാനും വാർത്താ അപ്ഡേറ്റുകള്‍ സ്വീകരിക്കാനും സ്മൈല്‍സ് വൗച്ചർ, ഹോം സേവനങ്ങള്‍ ആക്സസ് ചെയ്യാനും ഗോ ചാറ്റ് മെസഞ്ചറിലൂടെ സാധിക്കും. ആന്‍ഡ്രോയിഡ് - ഐ ഒ എസ് പ്ലാറ്റ് ഫോമുകളില്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം.

കോവിഡിന് ശേഷമുളള കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യകതയനുസരിച്ചാണ് ഗോ ചാറ്റ് മെസഞ്ചർ വികസിപ്പിച്ചിരിക്കുന്നതെന്ന് എത്തിസലാത്ത് വ്യക്തമാക്കുന്നു. മൊബൈല്‍ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂർത്തിയാക്കാം. നിലവില്‍ യുഎഇയിലുളളവർ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ബോട്ടിം ആണ്. പണമടച്ചുളള സബ്സ്ക്രിഷനാണ് ബോട്ടിം നല‍്കുന്നത്. അതേസമയം സൗജന്യമായി ഗോ ചാറ്റ് മെസഞ്ചർ വരുമ്പോള്‍ അത് ബോട്ടിമിന് പകരമാകുമോയെന്നതാണ് കാത്തിരുന്നുകാണേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.