ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥക്ക് ഭരണഘടനയോട് മാത്രമാണ് കടപ്പാടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍സ്' കൂട്ടായ്മ യു.എസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഭരണകക്ഷികള്‍ കരുതുന്നത് സര്‍ക്കാറിന്റെ എല്ലാ തീരുമാനങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയുടെ അംഗീകാരമുണ്ടാകണമെന്നാണ്. തങ്ങള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകാന്‍ നീതിന്യായവ്യവസ്ഥ സഹായമാകുമെന്ന് പ്രതിപക്ഷവും കരുതുന്നു. എന്നാല്‍, ഭരണഘടന മാത്രമാണ് നീതിന്യായ വ്യവസ്ഥയുടെ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യം നേടി 75 വര്‍ഷമായിട്ടും ഓരോ സ്ഥാപനത്തിനും ഭരണഘടന നല്‍കിയ ഉത്തരവാദിത്തങ്ങള്‍ ജനത്തിന് അറിയില്ലെന്നത് നിരാശജനകമാണ്. രാജ്യത്ത് 'ഭരണഘടനാ സംസ്കാരം' പ്രചരിപ്പിക്കണം. സമൂഹത്തില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്ക് എന്താണെന്ന് ജനം അറിയണം. ജനാധിപത്യം എന്നത് പങ്കാളിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.