തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് പി.സി ജോര്‍ജ് രംഗത്ത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ പിന്നാലെയാണ് പിസിയുടെ ആരോപണം. തനിക്കെതിരായ കേസിനു പിന്നില്‍ വിവാദ വ്യവസായി ഫാരിസ് അബൂബക്കറും പിണറായി വിജയനും ആണ്. പിണറായിയുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
ഫാരിസ് അബൂബക്കര്‍-പിണറായി കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലുള്ളത്. കഴിഞ്ഞ 10-12 വര്‍ഷങ്ങളായി പിണറായിയെയും അദേഹത്തിന്റെ നിക്ഷേപങ്ങളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസാണ്. 2016 വരെ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു ഫാരിസിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ അമേരിക്കയിലേക്ക് കേന്ദ്രം മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പിണറായി തുടര്‍ച്ചയായി അമേരിക്കന്‍ യാത്ര നടത്തുന്നത്.
ഇപ്പോള്‍ അമേരിക്കയിലുള്ള ഫാരിസിന്റെ നിക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. സര്‍ക്കാരിന്റെ ഡേറ്റ കച്ചവടം നടത്തുന്നത് വീണയുടെ കമ്പനിയിലൂടെയാണ്. കുടുംബശ്രീ വഴി കേരളത്തിലെ 44 ലക്ഷം യുവാക്കളുടെ വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.