ന്യൂജേഴ്‌സി: അമ്മമാരെപ്പോലെ ആദരിക്കപ്പെടണ്ടവർ ആണ് പിതാക്കന്മാർ എന്ന് അവർക്ക് അർഹമായ അഗീകാരം നൽകിക്കൊണ്ട് മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി മാത്രകയായി. കഴിഞ്ഞ ദിവസം എഡിസണിലെ റോയൽ ഇന്ത്യ പാലസിലെ പ്രൗഢ ഗംഭീരമായ സദസിൽ വച്ചാണ് മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (MANJ) ന്റെ ആഭിമുഖ്യത്തില്‍ ഫാദേഴ്‌സ് ഡെ ആഘോഷത്തിൽ പിതാക്കന്മാരെ ആദരിച്ചുകൊണ്ട് അവിസ്മരണീയമായി മാറിയത്. ജൂണ്‍ 24 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ എഡിസണിലുള്ള റോയല്‍-പാലസില്‍ ബോര്‍ഡ് അംഗം രാജു ജോയിയുടെ പ്രാര്‍ത്ഥനാഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മഞ്ച് ജോയിന്റ് സെക്രട്ടറി ഉമ്മന്‍ ചാക്കോ സദസ്സിലുള്ളവരെ സ്വാഗതം ചെയ്തു.
മഞ്ച് പ്രസിഡണ്ട് ഡോ. ഷൈനി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറും വൈസ് പ്രസിഡണ്ടുമായ ഡോ. ആനി പോള്‍ ഫാദേഴ്‌സ് ഉത്ഘാടനം ചെയ്തു. അമ്മമാർ ആദരിക്കപ്പെടുമ്പോൾ അവർക്ക് മാനസികമായ പിന്തുണ നൽകുന്ന പിതാക്കന്മാരെ നാം ഒരിക്കലും മറക്കരുതെന്ന് ആനി പോൾ ഫാദേഴ്‌സ് ഡേ സന്ദേശം നല്‍കിക്കൊണ്ട് പറഞ്ഞു. തന്റെ ജീവിത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുകയും പ്രോത്സാഹങ്ങൾ നൽകുകയും ചെയ്തത് തന്റെ പിതാവായിരുന്നുവെന്നു ഓർമിപ്പിച്ച അവർ താനുൾപ്പെടെയുള്ള എല്ലാ മക്കളുടെമേലും പിതാവിനുണ്ടായിരുന്ന കരുതൽ എത്രമാത്രമായിരുന്നുവെന്നും ഓർത്തെടുത്തു.
മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വര്‍ഗ്ഗീസ് ആമുഖ പ്രസംഗം നടത്തി. മഞ്ച് കമ്മിറ്റി അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി. ഈ വര്‍ഷത്തെ ബെസ്റ്റ് ഫാദേഴ്‌സായി ടിഎസ് ചാക്കോ, ഡോ. ബാബു സ്റ്റീഫന്‍, ഡോ. സജിമോന്‍ എന്നിവരെ മഞ്ച് പൊന്നാട നല്‍കി ആദരിച്ചു. ഇവര്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ബെസ്റ്റ് ഫാദേഴ്‌സ് ആയി തിരഞ്ഞെടുത്ത് ആദരിച്ചത്.
അതിനു ശേഷം ഫാദേഴ്‌സ് ഡേ കേക്ക് മുറിച്ച് സെലിബ്രേഷന്‍ ഉദ്ഘാടനം ചെയ്തു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ എന്നിവിടങ്ങളില്‍ നിന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. മഞ്ച് വുമണ്‍സ് ഫോറം-യൂത്ത് ഫോറം ഏകോപിച്ച് വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു. റോഷന്‍ മാമന്‍, റീനാ സാബു, രാജി ജോയി, ജൂബി മത്തായി, മാപ് ആർട്സ് ചെയർമാൻ തോമസുകുട്ടി വർഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മഞ്ച് ചാരിറ്റി ചെയർ ഷിജിമോന്‍ മാത്യു നന്ദിയര്‍പ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.