ലണ്ടന്‍: ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷം. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ധനകാര്യമന്ത്രി റിഷി സുനക്, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് സ്ഥാനമൊഴിഞ്ഞത്. 
ബോറിസ് ജോണ്‍സന്റെ വ്യക്തതയില്ലാത്ത നിലപാടുകള്‍ക്കെതിരേ മന്ത്രിമാര്‍ പലരും അസംതൃപ്തിയിലാണ്. ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. വിവാദം ശക്തമായതോടെ ക്രിസ് പഞ്ചര്‍ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചു. 
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ബോറിസ് ജോണ്‍സനെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം പാര്‍ട്ടിക്ക് അകത്തു കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബോറിസ് ജോണ്‍സണ്‍ കഷ്ടിച്ച് അതിജീവിച്ചതോടെ, പാര്‍ട്ടി നിയമപ്രകാരം ഇനി 12 മാസത്തേക്ക് മറ്റൊരു അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ സാധിക്കില്ല. 
ഹോം സെക്രട്ടറി പ്രീതീ പട്ടേലും വിദേശ സെക്രട്ടറി ലിസ് ട്രസ്സും ഉള്‍പ്പടെ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരൊക്കെ ഇപ്പോഴും ബോറിസ് ജോണ്‍സന്റെ പുറകില്‍ ഉറച്ചു നില്‍ക്കുകയാണ്, പരസ്യമായിട്ടെങ്കിലും. മാത്രമല്ല, പാര്‍ട്ടി ഗെയ്റ്റ് വിവാദ സമയത്തും പ്രധാനമന്ത്രിയുടെ രാജി ആവശ്യം അതി ശക്തമായി വന്നുവെങ്കിലും ആ സമയത്ത് ബോറിസ് ജോണ്‍സണ്‍ അതിനു വഴങ്ങിയിയിരുന്നില്ല.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.