യുഎഇ: യുഎഇ വിദേശ കാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന്‍ ഇനി ഓണ്‍ലൈനായി ലഭ്യമാകും. യുഎഇയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും സേവനം പ്രയോജനപ്പെടുത്താം. ജൂലൈ 18 മുതലാണ് ഇത് പ്രാബല്യത്തിലാവുക.
വ്യക്തിഗതമായുളള ആവശ്യങ്ങള്‍. ജോലി, വിസ, പഠനം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശ കാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയത്തിലെ അറ്റസ്റ്റേഷന്‍ വേണം. ഇതാണ് ഇനി ഓണ്‍ലൈനിലൂടെ സാധ്യമാകുന്നത്.
അതേസമയം ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും 80044444 എന്ന നമ്പറില്‍ വിളിച്ചാല്‍ അറ്റസ്റ്റേഷനുളള സൗകര്യം ചെയ്ത് നല്‍കും.
വ്യക്തികള്‍ക്കായും ബിസിനസ് സംബന്ധമായും അറ്റസ്റ്റേഷനുളള മാർഗ്ഗ നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വ്യക്തികള്‍ യുഎഇ പാസ് ബന്ധപ്പെടുത്തിയുളള മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക. വ്യക്തികള്‍ക്കായുളള സേവനത്തിലേക്കുളള ലിങ്കിലേക്ക് പോകുക.അറ്റസ്റ്റേഷന്‍ ഒഫീഷ്യല്‍ ഡോക്യൂമെന്‍റ്സ് ആന്‍റ് സെർഫിക്കറ്റ് സെലക്ട് ചെയ്യാം.
മൊഫൈയ്ക് കസ്റ്റമർ ഹാപ്പിനസ് സെന്‍റർ സെലക്ട് ചെയ്യാം. കൊറിയർ സേവനം തെരഞ്ഞെടുക്കാം. ഏത് രേഖയാണ് എങ്ങനെയാണ് അറ്റസ്റ്റ് ചെയ്യേണ്ടത് എന്നവിവരങ്ങള്‍ നല്‍കാം. ചോദ്യങ്ങള്‍ക്കുളള മറുപടിയും വിവരങ്ങളും നല്‍കണം. ഫീസ് അടയ്ക്കുക. സർട്ടിഫിക്കറ്റുകള്‍പ്പെടെയുളളവ നിങ്ങള്‍ നല്‍കിയ അഡ്രസിൽ കൊറിയർ സംഘം വാങ്ങിക്കും.
അറ്റസ്റ്റ് ചെയ്ത ശേഷം തിരിച്ച് നല്‍കുകയും ചെയ്യും
ബിസിനസുകാരും സമാന രീതിയില്‍ തന്നെ ലോഗിന്‍ ചെയ്യണം. പുതിയതായാണ് സേവനം ഉപയോഗിക്കുന്നതെങ്കില്‍ രജിസ്ട്രർ ചെയ്യണം. ബിസിനസ് സർവ്വീസ് സെലക്ട് ചെയ്യുക, മൊഫൈയ്ക് കസ്റ്റമർ ഹാപ്പിനസ് സെന്‍റർ സെലക്ട് ചെയ്യാം.
കൊറിയർ സേവനം തെരഞ്ഞെടുക്കാം. ഏത് രേഖയാണ് എങ്ങനെയാണ് അറ്റസ്റ്റ് ചെയ്യേണ്ടത് എന്നവിവരങ്ങള്‍ നല്‍കാം. ഒന്നിലധികം രേഖകള്‍ ഒരുമിച്ച് അറ്റസ്റ്റേഷന്‍ ചെയ്യാനുളള സൗകര്യവുമുണ്ട്. ചോദ്യങ്ങള്‍ക്കുളള മറുപടിയും വിവരങ്ങളും നല്‍കണം. ഫീസ് അടയ്ക്കുക. സർട്ടിഫിക്കറ്റുകള്‍പ്പെടെയുളളവ നിങ്ങള്‍ നല്‍കിയ അഡ്രസിൽ കൊറിയർ സംഘം വാങ്ങിക്കും. അറ്റസ്റ്റ് ചെയ്ത ശേഷം തിരിച്ച് നല്‍കുകയും ചെയ്യും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.