വിവാഹം കഴിക്കാതെ പങ്കാളികള്‍ക്കിടയിലെ ബന്ധത്തില്‍ ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

വിവാഹം കഴിക്കാതെ പങ്കാളികള്‍ക്കിടയിലെ ബന്ധത്തില്‍ ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ പങ്കാളികള്‍ക്കിടയിലെ ബന്ധത്തില്‍ ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. 2021ലെ മെഡിക്കല്‍ ടേര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമ ഭേദഗതി പ്രകാരം 20 ആഴ്ച കഴിഞ്ഞുള്ള ഗര്‍ഭഛിദ്രം അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍, പീഡന കേസുകളില്‍ അതിജീവിതയ്ക്ക് ഉള്‍പ്പടെ 24 ആഴ്ച വരെ ഗര്‍ഭഛിദ്രം ഉപാധികളോടെ അനുവാദം നല്‍കാറുണ്ട്. ഈ കേസില്‍ ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധം നടന്നത്. അതിനാല്‍ ഈ സാഹചര്യം പ്രസ്തുത കേസില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. പങ്കാളിയുമായി വേര്‍പിരിഞ്ഞതിനാല്‍ ഈ ബന്ധത്തിലെ ഗര്‍ഭം ഒഴിവാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മണിപ്പൂര്‍ സ്വദേശിയായ യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ഈ മാസം 18ന് യുവതി ഗര്‍ഭിണിയായിട്ട് 24 ആഴ്ച തികയാനിരിക്കെ ആയിരുന്നു ഹര്‍ജി. കുഞ്ഞിനെ എന്തിനാണു കൊല്ലുന്നതെന്നും ദത്തെടുക്കാന്‍ ആളുകള്‍ ക്യൂവിലാണെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ ചോദിച്ചു.

പീഡനക്കേസുകളില്‍ അതിജീവിതയ്ക്കുള്‍പ്പെടെ 24 ആഴ്ച വരെ ഗര്‍ഭഛിദ്രം ഉപാധികളോടെ അനുവാദം നല്‍കാറുണ്ട്. എന്നാല്‍ ഈ കേസില്‍ ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നത്. അതിനാല്‍ ഈ സാഹചര്യം പ്രസ്തുത കേസില്‍ ഇല്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ യുവതിയുടെ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കിയത്.

നിലവിലെ നിയമത്തില്‍ വിവാഹിതരല്ലാത്ത സ്ത്രീകളുടെ കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഈക്കാര്യത്തിലുള്ള ഭരണഘടനാ പരമായ സാധുത കോടതി പിന്നീട് തീരുമാനിക്കും. 20 ആഴ്ച്ച പിന്നിട്ട ഗര്‍ഭം ഒഴിവാക്കുന്നത് സംബന്ധിച്ച് അസാധാരണ സാഹചര്യം ഒഴികെയുള്ളവയില്‍ സുപ്രധാനമാണ് ഈ വിധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.