യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് ജോ ബിഡന്‍

യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് ജോ ബിഡന്‍


ജിദ്ദ: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബിഡനുമായി കൂടികാഴ്ച നടത്തി. യുഎഇ രാഷ്ട്രപതിയെ ബിഡന്‍ അമേരിക്കയിലേക്ക് ക്ഷണിച്ചു.

നമ്മള്‍ നിരവധി വെല്ലുവിളികള്‍ അഭിമൂഖീകരിക്കുന്ന ഈ ആഗോള സാഹചര്യത്തില്‍ ഒരുമിച്ച് സമയം ചെലവഴിക്കുകയെന്നുളളതിന് കൂടുതല്‍ പ്രധാന്യമുണ്ടെന്ന് മനസിലാക്കുന്നു. അതുകൊണ്ടുതന്നെ താങ്കളെ ഔപചാരികമായി അമേരിക്കയിലേക്ക് ക്ഷണിക്കുകയാണ്. ഈ ലർഷം അവസാനിക്കും മുന്‍പ് അമേരിക്കയിലേക്ക് വരൂ, സൗദി അറേബ്യയിലെ അറബ് നേതാക്കളുടെ സമ്മേളനത്തിനിടെ ഇരുവരും നടത്തിയ കൂടികാഴ്ചയില്‍ ജോ ബിഡന്‍ ഷെയ്ഖ് മുഹമ്മദിനോട് പറഞ്ഞു.
ഷെയ്ഖ് മുഹമ്മദിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ് അന്‍വർ ഗർഗാഷാണ് മാധ്യമങ്ങളോട് കൂടികാഴ്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.