കേരളത്തില്‍ വീണ്ടും കുരങ്ങ് പനി; ദുബായില്‍ നിന്നുമെത്തിയ കണ്ണൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

കേരളത്തില്‍ വീണ്ടും കുരങ്ങ് പനി;  ദുബായില്‍ നിന്നുമെത്തിയ കണ്ണൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ 13 ന് ദുബായില്‍ നിന്നാണ് മുപ്പത്തൊന്നുകാരനായ യുവാവ് നാട്ടിലെത്തിയത്.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശനിയാഴ്ചയാണ് യുവാവിന്റെ സ്രവം പൂനെയിലെ വൈറോളജി ലാബില്‍ പരിശോധനക്കയച്ചത്.

ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മംഗളൂരുവിലാണ് വിമാനമിറങ്ങിയത്. നാട്ടില്‍ എത്തിയതിനു ശേഷം പനിയും ശരീരത്തില്‍ തടിപ്പും കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡിക്കല്‍ കോളജിലെ പ്രത്യേക ഐസലേഷന്‍ മുറിയിലാണ് ഇദ്ദേഹത്തിന് ചികിത്സ നല്‍കുന്നത്.

രാജ്യത്തെ ആദ്യത്തെ കുരങ്ങ് പനി കേസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. കൊല്ലം സ്വദേശിയായ രോഗി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. യുഎഇയില്‍ നിന്നുമാണ് ഇദ്ദേഹം എത്തിയത്.

നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. രോഗിയുടെ അച്ഛന്‍, അമ്മ, ടാക്‌സി ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍ എന്നിവരുമായാണ് അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.