ബ്രിട്ടീഷ് പ്രധാനമന്ത്രി : മൂന്നാം റൗണ്ട് വോട്ടെടുപ്പിലും റിഷി സുനക് തന്നെ മുന്നില്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി : മൂന്നാം റൗണ്ട് വോട്ടെടുപ്പിലും റിഷി സുനക് തന്നെ  മുന്നില്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്നലെ നടന്ന മൂന്നാം റൗണ്ട് വോട്ടെടുപ്പില്‍ 115 വോട്ടുകളോടെ മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക് മുന്നിലെത്തി.

മത്സരിച്ച അഞ്ച് പേരില്‍ ഏറ്റവും പിന്നിലെത്തിയ ഹൗസ് ഒഫ് കോമണ്‍സിലെ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി അദ്ധ്യക്ഷന്‍ ടോം ടൂഗെന്‍ഡാറ്റ് ( 30 ) പുറത്തായി. ട്രേഡ് പോളിസി മന്ത്രി പെന്നി മോര്‍ഡന്റ് ( 82 ), ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് ( 71 ), എം.പിയായ കെമി ബാഡെനോഷ് ( 58 ) എന്നിവരും റിഷിയ്ക്കൊപ്പം ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന നാലാം റൗണ്ട് തിരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടി. 

കഴിഞ്ഞ രണ്ട് റൗണ്ടുകളിലും റിഷി ആയിരുന്നു മുന്നില്‍. രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഒന്നാം റൗണ്ടിൽ ലഭിച്ചതിനേക്കാൾ 13 വോട്ട് കൂടുതൽ നേടി 101 വോട്ടുകളുമായാണ് റിഷി ഒന്നാം സ്ഥാനം നിലനിർത്തിയത്. മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച രാത്രി 11.30 വരെയായിരുന്നു. 

അഞ്ചാം റൗണ്ട് ബുധനാഴ്ച നടക്കും. ഒടുവില്‍ ശേഷിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഒരാളെ പിന്നീട് 1,​50,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടെയിലെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കും. സെപ്റ്റംബര്‍ അഞ്ചിന് വിജയിയെ പ്രഖ്യാപിക്കും. വിജയിക്കുന്ന വ്യക്തി അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും.

സ്വന്തം പാർട്ടിയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും കടുത്ത വിമർശനങ്ങളെ തുടർന്നാണ് ബോറിസ് ജോൺസൺ രാജിവെച്ചത്. അതേസമയം മികച്ച ജനപ്രതിനിധിയും മന്ത്രിയായും നേരത്തെ തന്നെ റഷി സുനക് പേരെടുത്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പരിധി വർധിപ്പിക്കുമെന്നും ഭരണരംഗത്ത് സുതാര്യ ഉറപ്പുവരുത്തുമെന്നും സുന്നത്ത് നടത്തിയ പ്രസംഗം വലിയ ജനപ്രീതി നേടി എടുത്തിരിക്കുകയാണ്.

42 വയസുകാരനായ റിഷി 2020 -ൽ കൊവിഡ് കാലത്ത് ധനകാര്യ മന്ത്രിയായ ശേഷം കോവിഡിനെ പ്രതിരോധിച്ച് നടത്തിയ സാമ്പത്തികകാര്യ നീക്കങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ബ്രക്സിറ്റിനും അനുകൂല നിലപാടെടുത്ത വ്യക്തിയാണ് റിഷി സുനക്. ഇന്ത്യയുടെ ഐടി മേഖലയുടെ മുഖമുദ്രയായ ഇൻഫോസിസ് മുൻ മേധാവി നാരായണമൂർത്തിയുടെ മരുമകനാണെന്നതും റിഷിയുടെ കാര്യത്തിൽ ഇന്ത്യൻ വംശജർക്ക് പ്രിയം കൂട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.