ഗോള്‍ഡന്‍ വിസയുളളവർക്ക് ദുബായ് പോലീസിന്‍റെ ഈസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും

ഗോള്‍ഡന്‍ വിസയുളളവർക്ക് ദുബായ് പോലീസിന്‍റെ ഈസാദ് പ്രിവിലേജ് കാർഡ് സൗജന്യമായി ലഭിക്കും

ദുബായ്: എമിറേറ്റിലെ ഗോള്‍ഡന്‍ വിസക്കാർക്ക് സന്തോഷവാർത്ത. ദുബായ് പോലീസിന്‍റെ ഈസാദ് പ്രിവിലേജ് കാർഡ് ഗോള്‍ഡന്‍ വിസക്കാർക്ക് സൗജന്യമായി ലഭിക്കും. വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ഈസാദ് കാർഡുളളവർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ദുബായില്‍ ഗോള്‍ഡന്‍ വിസയുളളവർക്കും അഞ്ചുവർഷത്തെ ഗ്രീന്‍ വിസയുളളവർക്കും ഈസാദ് പ്രിവിലേജ് കാർഡ് ലഭിക്കും.

ഇ​തു​വ​രെ വി​വി​ധ മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന 65,000 പേ​ർ​ക്കാ​ണ് ദു​ബാ​യി​ൽ ഗോ​ൾ​ഡ​ൻ വി​സ ലഭിച്ചതെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുളള മുഹമ്മദ് അല്‍ ബസ്തി പറഞ്ഞു. ദുബായിയെ ലോകത്തെ മികച്ച നഗരമാക്കി മാറ്റുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് ഈസാദ് കാർഡ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.