ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, ഡോളറിനെതിരെ 80 രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, ഡോളറിനെതിരെ 80 രൂപ

യുഎഇ: അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 80 രൂപയിലേക്ക് താഴ്ന്നു ഇന്ത്യന്‍ രൂപ. യുഎഇ ദിർഹവുമായും വിനിമയനിരക്ക് താഴ്ന്നു.

ഒരു ദിർഹത്തിന് 21 രൂപ 78 പൈസയാണ് വിനിമയ നിരക്ക്. അതേസമയം ഇനിയും രൂപയുടെ മൂല്യം താഴുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ഡോളറിന് 79 എന്ന നിലയില്‍ നിന്ന ശേഷമാണ് ഇന്ന് 80 ലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. 

കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം വിപണിയിലും തളര്‍ച്ചയുണ്ടായി. സെന്‍സെക്സ് 180 പോയിന്‍റ് നഷ്ടത്തില്‍ 54,341ലും നിഫ്റ്റി 51 പോയന്‍റ് താഴ്ന്ന് 16,226ലുമാണ് വ്യാപാരം ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.