ലോകത്തെ ശക്തമായ പാസ്പോ‍ർട്ടുകളുടെ റാങ്കിംഗില്‍ യുഎഇ പാസ്പോർട്ടിന് പതിനഞ്ചാം സ്ഥാനം

ലോകത്തെ ശക്തമായ പാസ്പോ‍ർട്ടുകളുടെ റാങ്കിംഗില്‍ യുഎഇ പാസ്പോർട്ടിന്   പതിനഞ്ചാം  സ്ഥാനം

അബുദബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ റാങ്കിംഗില്‍ യുഎഇ പാസ്പോർട്ട് 15 ആം സ്ഥാനത്തെത്തി. ആഗോള നിക്ഷേപ മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെന്‍ലി ആന്‍റ് പാർട്ണേഴ്സ് പുറത്തിറക്കിയ റാങ്കിംഗ് പ്രകാരമാണിത്.

വിസ ഓണ്‍ അറൈവല്‍,  വിസ രഹിത യാത്രകളില്‍ 176 ആണ് യുഎഇയുടെ സ്കോർ.
കോവിഡ് സാഹചര്യം വിജയകരമായി അതിജീവിച്ച് സൂചികയില്‍ യുഎഇ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയതായും റിപ്പോർട്ട് പറയുന്നു. 106 സ്കോറുമായി 2012 ല്‍ റാങ്കിംഗില്‍ 64 ആം സ്ഥാനത്തായിരുന്നു യുഎഇ പാസ്പോർട്ട്. സമ്പന്ന നിക്ഷേപകരുടെയും ഉയർന്ന ആസ്തിയുളള വ്യക്തികളുടെയും ഇഷ്ട കേന്ദ്രമായി യുഎഇ മാറിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.