റെനില്‍ വിക്രമസിംഗെയോ ഡള്ളസോ? ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

റെനില്‍ വിക്രമസിംഗെയോ ഡള്ളസോ? ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

കൊളംബോ: ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 44 വര്‍ഷത്തിനിടെ ആദ്യമായാണ് പാര്‍ലമെന്റില്‍ നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. രഹസ്യ ബാലറ്റിലൂടെ നടക്കുന്ന വോട്ടെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കലാപത്തിന് പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സേ നാടുവിട്ടിരുന്നു. പിന്നാലെ രാജി അറിയിക്കുകയും ചെയ്തതോടെയാണ് രാജ്യം പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുന്നത്. നിലവില്‍ ആക്ടിങ പ്രസിഡന്റ് കൂടിയായ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, ഭരണകക്ഷിയുടെ വിമത നേതാവായ ഡള്ളാസ് അലഹപ്പെരുമ, ഇടതുകക്ഷിയായ ജനതാ വിമുക്തി പെരമുന (ജെവിപി) നേതാവ് അനുര കുമാര ദിസനായക എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി) പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും തങ്ങളുടെ നേതാവായ അലഹപ്പെരുമയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. പ്രധാന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. വിക്രമസംഗെയ്ക്ക് ലീഡ് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും എസ്എസ്എല്‍പിയുടെ പിന്തുണയില്ലാതെ വിജയക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

അതേസമയം ആക്ടിങ് പ്രസിഡന്റായ റെനില്‍ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ പോലീസിനു കഴിയില്ലെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് സേനയ്ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.