ന്യൂഡല്‍ഹി : കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു.
കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളത്തിന് ഗുരുതര വീഴ്ച സംഭവിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കേരളത്തിന് കേന്ദ്രം കത്ത് നൽകിയത്. മരണങ്ങള്‍ വൈകി കൂട്ടിച്ചേര്‍ക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും മരണസംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നല്‍കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ പറയുന്നു.
അതത് ദിവസങ്ങളിലെ മരണം, പിന്നീട് കൂട്ടിച്ചേര്‍ത്ത മരണം എന്നിവ പ്രത്യേകം തീയതി സഹിതം രേഖപ്പെടുത്തി നല്‍കണമെന്ന് കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനം ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
അതേസമയം മരണങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കാന്‍ എടുക്കുന് പ്രക്രിയയിലെ സ്വാഭാവിക വൈകല്‍ മാത്രമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതിന് പിന്നിലെന്ന് കേരളം മറുപടി നല്‍കി. ജൂലൈയില്‍ രാജ്യത്തുണ്ടായ 441 കോവിഡ് മരണങ്ങളില്‍ 117 എണ്ണം കേരളത്തില്‍ നേരത്തെ ഉണ്ടായതും പിന്നീട് കൂട്ടിച്ചേര്‍ത്തതും ആണെന്ന് കേരളം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.