ഹൊസൂർ രൂപതയിൽ ആരംഭിച്ച സെന്റ് ജയിംസ് മൈനർ സെമിനാരിയുടെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിരി തെളിച്ച് നിർവഹിക്കുന്നു. ഫാ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഫാ. വർഗീസ് പെരേപ്പാടൻ, ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ എന്നിവർ സമീപം.
ചെന്നൈ: ഹൊസൂർ രൂപതയിൽ പുതിയതായി ആരംഭിച്ച സെന്റ് ജയിംസ് മൈനർ സെമിനാരിയുടെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.
മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയ്ക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, ഹൊസൂർ രൂപത മുൻ വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, മുഖ്യ വികാരി ജനറലും മൈനർ സെമിനാരി റെക്ടറുമായ മോൺ. വർഗീസ് പെരേപ്പാടൻ, വികാരി ജനറൽമാരായ മോൺ. ജിജോ തുണ്ടത്തിൽ, മോൺ. ബിനോയി പൊഴോലിപ്പറമ്പിൽ, സെന്റ് ജയിംസ് മൈനർ സെമിനാരിയുടെ ആദ്യത്തെ റെക്ടർ ഫാ. ആന്റോ കരിപ്പായി, ഇരിങ്ങാലക്കുട രൂപത മൈനർ സെമിനാരി റെക്ടർ ഫാ. ഡേവീസ് കിഴക്കുംതല, ആധ്യാത്മിക ഡയറക്ടർ ഫാ. ജീസ് പാക്കര ത്ത് തുടങ്ങിയവർ സഹകാർമികരായിരുന്നു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം ചേർന്ന പൊതു സമ്മേളനത്തിൽ സ്മരണിക പ്രകാശനം ചെയ്തു. കൂടാതെ വിവിധ സേവന ദാതാക്കളെ ആദരിക്കുകയും ചെയ്തു. സെമിനാരി നിർമ്മാണത്തിന് ധനസഹായം നൽകിയവർക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുരസ്കാരങ്ങൾ സമ്മാനിച്ചു. അസിസ്റ്റന്റ് റെക്ടർ ഫാ. ലിജോൺ ബ്രഹ്മ കുളം, ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. മിൽട്ടൻ തട്ടിൽ കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26