ന്യൂഡല്‍ഹി: രാജ്യസഭ സീറ്റും ഗവര്‍ണര്‍ പദവിയും നല്‍കാമെന്ന് വാഗ്ദാന ചെയ്ത് 100 കോടി രൂപ തട്ടിയെടുത്ത കേസില്‍ നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു. കമലാകര്‍ പ്രേംകുമാര്‍, അഭിഷേക് ബൂറ, മുഹമ്മദ് ഐജാസ് ഖാന്‍, രവീന്ദ്ര വിത്തല്‍ നായിക് എന്നിവരെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ നിരവധി ആളുകള്‍ ഈ സംഘത്തിലുണ്ട്.
 ബാക്കിയുള്ളവര്‍ക്കായി അന്വേഷണം വേഗത്തിലാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ നിരവധി ആളുകളില്‍ നിന്നുമായി 100 കോടി രൂപയോളം തട്ടിയെടുക്കുകയായിരുന്നു. രാജ്യസഭ സീറ്റും, ഗവര്‍ണര്‍ പപദവിയും വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. പ്രതികളിലൊരാളായ കമലാകര്‍ ബന്ദ്ഗര്‍  ഉന്നത സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന ആയിരുന്നു തട്ടിപ്പിന് നേതൃത്വം നല്‍കിയത്. 
ഉന്നത ബന്ധങ്ങളുള്ള തനിക്ക് രാജ്യസഭാ സീറ്റടക്കമുള്ള പദവികള്‍ തരപ്പെടുത്തി തരാന്‍ സാധിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് ശ്രമം. ചില ജോലികള്‍ക്കായി സമീപിക്കുന്ന ഇടപാടുകാരെ ആകര്‍ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പേരുകള്‍ ബന്ദ്ഗര്‍, അറോറ, ഖാന്‍, നായിക് എന്നിവര്‍ ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നതായി സിബിഐ പറയുന്നു. 
സംശയത്തിന് ഇട നല്‍കാതെ ഉന്നത ബന്ധങ്ങളുള്ള ആളുകളെ പോലെ പെരുമാറി ആയിരുന്നു പ്രതികളുടെ ഇടപെടല്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി വിരുദ്ധ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.