വിമാനത്തില്‍ കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ പാമ്പിന്‍ തല; വീഡിയോ പ്രചരിച്ചതോടെ മാപ്പു പറഞ്ഞ് തടിയൂരി തുര്‍ക്കി വിമാനക്കമ്പനി

വിമാനത്തില്‍ കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തില്‍ പാമ്പിന്‍ തല; വീഡിയോ പ്രചരിച്ചതോടെ മാപ്പു പറഞ്ഞ് തടിയൂരി തുര്‍ക്കി വിമാനക്കമ്പനി

അങ്കാറ: യാത്രയ്ക്കിടെ വിമാനത്തില്‍ കഴിക്കാന്‍ വാങ്ങിയ ഭക്ഷണത്തില്‍ പാമ്പിന്റെ തല കണ്ടെത്തി. തുര്‍ക്കി ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയുടെ വിമാനമാണ് വിവാദത്തിലായിരിക്കുന്നത്. ജൂലൈ 21 ന് തുര്‍ക്കിയിലെ അങ്കാറയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കുള്ള സണ്‍എക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സണ്‍ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ക്കു നല്‍കിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടെത്തിയത്. ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങിനും മറ്റു പച്ചക്കറികള്‍ക്കുമിടയിലാണ് പാമ്പിന്റെ തല കണ്ടതെന്നു കാബിന്‍ ക്രൂ അംഗം പരാതിയില്‍ പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ എയര്‍ലൈന്‍ ഉടന്‍തന്നെ പ്രതികരണം നടത്തി. തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭക്ഷ്യ വിതരണക്കാരുമായുള്ള കരാര്‍ താത്കാലികമായി തങ്ങള്‍ റദ്ദാക്കിയെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സണ്‍ എക്സ്പ്രസ് വിമാന കമ്പനി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.