സഹകരണ സംഘങ്ങളില്‍ വനിതാ സംവരണവും ഏകീകൃത പെന്‍ഷനും: സഹകരണ നിയമത്തിന്റെ കരടില്‍ നിരവധി ശുപാര്‍ശകള്‍

സഹകരണ സംഘങ്ങളില്‍ വനിതാ സംവരണവും ഏകീകൃത പെന്‍ഷനും: സഹകരണ നിയമത്തിന്റെ കരടില്‍ നിരവധി ശുപാര്‍ശകള്‍

തിരുവനന്തപുരം: സഹകരണ നിയമത്തില്‍ സമഗ്ര മാറ്റം കൊണ്ടു വരണമെന്ന് ശുപാര്‍ശ. സഹകരണ സംഘങ്ങളില്‍ വനിതാ സംവരണവും സഹകരണ സ്ഥാപനങ്ങളില്‍ ഏകീകൃത പെന്‍ഷനും നടപ്പാക്കണം. സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം രൂപീകരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് തുക കണ്ടെത്താമെന്ന നിര്‍ദേശവും കരട് നിയമം മുന്നോട്ട് വയ്ക്കുന്നുണ്ട്.

പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആരെങ്കിലുമൊരാള്‍ വനിതയായിരിക്കണമെന്നും സംഘത്തില്‍ 50 ശതമാനം വനിതകള്‍ക്ക് മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുയര്‍ന്നെങ്കിലും രാഷ്ട്രീയ തീരുമാനം വേണമെന്ന നിലപാടിനായിരുന്നു മുന്‍തൂക്കം.

സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യം രൂപീകരിച്ച് പണം സ്വരൂപിക്കാനും സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും വിധം പദ്ധതി തയാറാക്കാനും ഉള്ള നിര്‍ദേശങ്ങലും സമഗ്ര നിയമത്തിന്റെ കരട് മുന്നോട്ട് വയ്ക്കുന്നുണ്ട്.

സഹകരണ മേഖലയിലെ അഴിമതി തടയാന്‍ സഹകരണ വിജിലന്‍സ്, ടീം ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന ക്രമക്കേട് അന്വേഷിക്കാന്‍ സര്‍ക്കാര്‍തല സമിതി. ആ സമിതി ക്രമക്കേട് സ്ഥിരീകരിച്ചാല്‍ ഉടനടി സംഘം പിരിച്ച് വിടാന്‍ വ്യവസ്ഥ. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് സമഗ്ര നിയമം ഒരുങ്ങുന്നത്.

നിലവില്‍ പല വിധത്തില്‍ കിടക്കുന്ന പെന്‍ഷന്‍ ഏകീകരിക്കാനും എല്ലാ സഹകരണ സ്ഥാപനങ്ങളിലും ഒറ്റ പെന്‍ഷന്‍ നടപ്പാക്കാനും അതിന് വേണ്ടി പെന്‍ഷന്‍ ബോര്‍ഡ് രൂപീകരിക്കാനും ചര്‍ച്ചകളുണ്ട്. പ്രവര്‍ത്തന രഹിതമായ സംഘങ്ങള്‍ പിരിച്ച് വിടണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.