മല്ലപ്പള്ളിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു; അപകടം ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ

മല്ലപ്പള്ളിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു; അപകടം ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ തോട്ടിലേക്ക് കാര്‍ മറിഞ്ഞ് അച്ഛനും പെണ്‍മക്കളും മരിച്ചു. ഇന്ന് രാവിലെ ഏഴിനാണ് ദാരുണമായ സംഭവം. മല്ലപ്പള്ളി വെണ്ണിക്കുളം കല്ലുപാലത്ത് വച്ച് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. കുമളി സ്വദേശികളായ ചാണ്ടി മാത്യു മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്.

15 മിനുട്ടോളം കാര്‍ വെള്ളത്തില്‍ ഒഴുകിയതായി നടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടുക്കി രജിസ്ട്രേഷനിലുള്ള (KL01AJ2102) ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുമ്പനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞൊഴുകുകയായിരുന്നു. അപകടത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണവും ഇതാണ്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയത്. തൊട്ടുപിന്നാലെ അഗ്നിരക്ഷാസേനയും എത്തി.

പൂവന്‍മല ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ പാസ്റ്ററാണ് ചാണ്ടി മാത്യു. ഇടുക്കി ചക്കുപള്ളം സ്വദേശിയായ ചാണ്ടിയും കുടുംബവും പത്തുവര്‍ഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് ആദ്യം മനസിലായിരുന്നില്ല. പിന്നീട് മരിച്ച കുട്ടികളില്‍ ഒരാളുടെ കോളജ് ഐഡി കാര്‍ഡ് കാറില്‍ നിന്ന് ലഭിച്ചു. ഇതില്‍ നിന്നാണ് മരിച്ചവരുടെ വിവരങ്ങള്‍ ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.