ആര്യന്‍ പാഷണ്ഡതയെ ശക്തമായി എതിര്‍ത്ത വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി

ആര്യന്‍ പാഷണ്ഡതയെ  ശക്തമായി എതിര്‍ത്ത വിശുദ്ധ യൂസേബിയൂസ് വെര്‍സെല്ലി

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 02

ര്‍ദീനിയ ദ്വീപിലെ ഒരു കുലീന കുടുംബത്തില്‍ 283 ലാണ് യൂസേബിയൂസ് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗ്രഹത്തില്‍ കിടന്നാണ് പിതാവ് മരിച്ചത്. തന്റെ ബാല്യത്തില്‍ തന്നെ റോമിലെത്തിയ ബാലന്‍ പിന്നീട് ജൂലിയസ് പാപ്പായുടെ കീഴില്‍ അവിടത്തെ റോമന്‍ കത്തോലിക്കാ പുരോഹിത വൃന്ദത്തിലെ ഒരംഗമായി മാറി. 340 ല്‍ പീഡുമോണ്ടില്‍ വെര്‍സെല്ലിയിലെ മെത്രാനായി.

പുരോഹിതന്‍മാര്‍ക്കിടയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പുരോഹിതര്‍ സഭാപരവും മതപരവുമായ നിയമങ്ങള്‍ക്ക് വിധേയമായും അജപാലന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ജീവിക്കണം എന്ന പൗരോഹിത്യ നിയമങ്ങള്‍ സഭയില്‍ സ്ഥാപിച്ചത് വിശുദ്ധ യൂസേബിയൂസാണ്.

കിഴക്കന്‍ രാജ്യങ്ങളിലുണ്ടായ ആശ്രമ ജീവിത സമ്പ്രദായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയുടെ പ്രതിഫലനമായിരുന്നു ഈ പൗരോഹിത്യ നിയമങ്ങള്‍. അദ്ദേഹത്തിന്റെ മാതൃക പാശ്ചാത്യ ലോകത്ത് മുഴുവന്‍ അനുകരിക്കപ്പെടുകയും അത് പൗരോഹിത്യ വൃന്ദങ്ങളില്‍ നവോത്ഥാനത്തിനു കാരണമാവുകയും ചെയ്തു.

ലിബേരിയൂസ് മാര്‍പാപ്പായുടെ പ്രതിനിധി എന്ന നിലയില്‍ 355 ല്‍ യൂസേബിയൂസ് മിലാന്‍ സുനഹദോസില്‍ പങ്കെടുത്തിട്ടുണ്ട്. ഈ സുനഹദോസാണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭീഷണിക്ക് വിധേയനായ വിശുദ്ധ അത്തനാസിയൂസിനെ സംരക്ഷിക്കുവാനുള്ള തീരുമാനമെടുത്തത്.

യൂസേബിയൂസിനോടും മറ്റുള്ള മെത്രാന്‍മാരോടും അത്തനാസിയൂസിനെ നിന്ദിക്കുവാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടെങ്കിലും അവരില്‍ ആരും അതംഗീകരിച്ചില്ല. അതിന് പകരമായി നിസിനെ വിശ്വാസ പ്രമാണ ഉടമ്പടിയില്‍ ഒപ്പിടുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് ചക്രവര്‍ത്തി യൂസേബിയൂസിനെ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും സഭയുടെ കാര്യങ്ങളില്‍ താന്‍ ഇടപെടുകയില്ലെന്ന് അറിയിക്കുകയും ചെയ്തു.

ഇതില്‍ കുപിതനായ ചക്രവര്‍ത്തി യൂസേബിയൂസിനെ പലസ്തീനായിലേക്ക് നാടു കടത്തി. അവിടെ വെച്ച് ആര്യന്‍ മതവിരുദ്ധ വാദികള്‍ അദ്ദേഹത്തെ പല രീതിയിലും പീഡിപ്പിച്ചു. പലസ്ഥലങ്ങളിലും മാറി മാറി താമസിച്ച വിശുദ്ധനെ ജൂലിയന്‍ ചക്രവര്‍ത്തി മോചിതനാക്കി.

പിന്നീട് ഇറ്റലിയില്‍ മടങ്ങിയെത്തിയ യൂസേബിയൂസ് പോയിറ്റിയേഴ്‌സിലെ വിശുദ്ധ ഹിലരിയുമായി ചേര്‍ന്ന് മിലാനിലെ ആര്യന്‍  പാഷണ്ഡ വാദിയായ മെത്രാനെ എതിര്‍ത്തു. വൈകാതെ വിശുദ്ധന്‍ വെര്‍സെല്ലിയില്‍ മടങ്ങി എത്തി. അത്തനാസിയന്‍ പ്രമാണങ്ങളുടെ രചയിതാവ് വിശുദ്ധ യൂസേബിയൂസ് ആണെന്ന് നിരവധി പേര്‍ വിശ്വസിച്ച് വരുന്നു.

371 ഓഗസ്റ്റ് ഒന്നിനാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. യൂസേബിയൂസ് തന്റെ കൈ കൊണ്ട് എഴുതിയ സുവിശേഷത്തിന്റെ ഒരു പകര്‍പ്പ് വെര്‍സെല്ലിയിലെ കത്ത്രീഡലില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആര്യന്‍ പാഷണ്ഡതയെ  എതിര്‍ക്കുന്നതില്‍ വിശുദ്ധന്‍ കാണിച്ച ധൈര്യം അനേകര്‍ക്ക് വിശ്വാസ വിരുദ്ധ നിലപാടുകളെ എതിര്‍ക്കുവാനുള്ള പ്രചോദനം നല്‍കി.


ഇന്നത്തെ ഇതര വിശുദ്ധര്‍

1. പാദുവായിലെ മാക്‌സിമൂസ്

2. മെഴ്‌സിയായിലെ ആല്‍ഫ്രെഡാ

3. ചാര്‍ട്ടേഴ്‌സ് ബിഷപ്പായിരുന്ന ബെത്താരിയൂസ്

4. ആപ്റ്റിലെ ആദ്യത്തെ ബിഷപ്പായിരുന്ന ഔസ്പീഷ്യസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26