യൂണിഫോമില്‍ 'റാമ്പ് വാക്': ഫാഷന്‍ ഷോ വീഡിയോ വൈറലായി; അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

യൂണിഫോമില്‍ 'റാമ്പ് വാക്': ഫാഷന്‍ ഷോ വീഡിയോ വൈറലായി; അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

ചെന്നൈ: സൗന്ദര്യമത്സര വേദിയില്‍ യൂണിഫോമില്‍ റാമ്പ് വാക് നടത്തിയ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം. തമിഴ്‌നാട്ടില്‍ മയിലാടുതുറൈ ജില്ലയിലെ ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ മൂന്നു വനിതാ പൊലീസ് ഉള്‍പ്പടെ ഉള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഫാഷന്‍ ഷോ വീഡിയോ വൈറലായതോടെ നടപടി നേരിടേണ്ടി വന്നത്.

മയിലാടുതുറൈയിലെ ഒരു മോഡലിങ് സ്ഥാപനമാണ് കഴിഞ്ഞ ആഴ്ച സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. മത്സര വിജയികള്‍ക്ക് മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. സിനിമാ താരം യാഷികാ ആനന്ദ് മുഖ്യാതിഥിയായ പരിപാടിയുടെ സുരക്ഷയ്ക്കാണ് ചെമ്പനാര്‍കോവില്‍ സ്റ്റേഷനിലെ പൊലീസുകാരെ നിയോഗിച്ചത്.


പരിപാടി അവസാനിക്കാറായപ്പോള്‍ ജോലിയിലുള്ള പൊലീസുകാരെ സംഘാടകര്‍ റാമ്പിലേക്ക് ക്ഷണിച്ചു. എ.എസ്.ഐ സുബ്രഹ്മണ്യനും കോണ്‍സ്റ്റബിള്‍ ശിവനേശനും വനിതാ പൊലീസുകാരായ രേണുകയും അശ്വിനിയും നിത്യശീലയും ക്ഷണം സ്വീകരിച്ചു. സംഗീതത്തിനൊത്ത് റാംപില്‍ ചുവടു വച്ചു.

പൊലീസുകാരുടെ റാമ്പ് വാക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതി ഉയര്‍ന്നത്. ജോലിക്കിടെ യൂണിഫോമില്‍ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുക വഴി ഇവര്‍ പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം. തുടര്‍ന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് ജി. ജവാഹര്‍ അഞ്ചു പേരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടത


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.